ബദിയടുക്ക :രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ ജനുവരി 26ന് ജില്ലാ കേന്ദ്രങ്ങളില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടത്തി വരുന്ന മനുഷ്യ ജാലിക ഈ വര്‍ഷത്തെ കാസര്‍ഗോഡ് ജില്ലാ പരിപാടി ബദിയടുക്കയില്‍ നടക്കുകയാണ്. അതിന്റെ തീം സോങ് ലോഞ്ചിങ് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ദുബൈ കെഎംസിസി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ നിര്‍വഹിച്ചു. സ്വാഗതസംഘ വര്‍ക്കിംഗ് ചെയര്‍മാന്‍ മൂസ മുസ്ലിയാര്‍ സാലത്തടുക്ക അധ്യക്ഷത വഹിച്ചു ജനറല്‍ കണ്‍വീനര്‍ സിദ്ദിഖ് ബെളിഞ്ചം ആമുഖഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറാംഗം അബ്ദുസ്സലാം ദാരിമി ആലമ്പാടി പ്രാര്‍ത്ഥന നടത്തി. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി വൈസ് പ്രിന്‍സിപ്പല്‍ ഷമീര്‍ ഹൈതമി പടന്ന, ത്വാഹാ ബാഖവി ഇടുക്കി, ജില്ലാ സെക്രട്ടറി ഇബ്രാഹിം അസ്ഹരി പള്ളങ്കോട് ഓര്‍ഗനൈസിംഗ് സെക്രട്ടറി അന്‍വര്‍ തുപ്പക്കല്‍, ഓര്‍ഗാനെറ്റ് ജില്ലാ കണ്‍വീനര്‍ അജ്മല്‍ ഫൈസി കോട്ട,
മേഖല ട്രഷറര്‍ ഖലീല്‍ ആലങ്കോള്‍,മേഖല വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ യമാനി സാലത്തടുക്ക,യൂസഫ് ദാരിമി മണ്ണാര്‍ക്കാട് അന്‍വര്‍ മൗലവി നെല്ലിക്കട്ട, റഫീഖ് കൊല്ലങ്കാന, തുടങ്ങിയവര്‍ സംബന്ധിച്ചു.
മനുഷ്യജാലിക: തീം സോങ് പുറത്തിറക്കി




