ആലംപാടി : നാട്ടു പാഠം നാട്ടുവഴികളിലൂടെയുള്ള യാത്രയുടെ ഭാഗമായി ആലംപാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുരുന്നു വിദ്യാര്‍ത്ഥികള്‍ ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് (ആസ്‌ക് ആലംപാടി )സന്ദര്‍ശിച്ചു. ക്ലബ്ബ് അംഗങ്ങള്‍ കുട്ടികള്‍ക്ക് ഊഷ്മളമായ സ്വീകരണം നല്‍കി.
മധുരപലഹാരങ്ങളും ചോക്ലേറ്റും വിതരണം ചെയ്താണ് കുട്ടികളെ വരവേറ്റത്. ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നാടിന്റെ കലാ, കായിക പാരമ്പര്യത്തെക്കുറിച്ചും കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചു. സന്ദര്‍ശനം കുട്ടികള്‍ക്ക് വേറിട്ടൊരനുഭവമായി
മാറി.സ്വീകരണത്തിന് കുട്ടികളും അധ്യാപകരും ക്ലബ്ബ് അംഗങ്ങള്‍ക്ക് നന്ദി പറഞ്ഞു.കുട്ടികളുടെ യാത്രയ്ക്ക് അധ്യാപികമാരായ ജുബൈരിയ ബി എ ,വത്സല കെ ,പ്രസന്ന ,ഷമീമ,സാക്കിറ നേതൃത്വം നല്‍കി.സ്വീകരണത്തിന് ക്ലബ് പ്രസിഡണ്ട് സിദ്ദിഖ് .എം നേതൃത്വം നല്‍കി.പരിപാടിയില്‍ ക്ലബ് ട്രഷറര്‍ റഫീഖ് പി കെ , ഖാദര്‍ കുയ്താസ്,ഖൈസര്‍ മിഹ്‌റാജ് ,ഹാരിസ് എസ് .ടി ,അബ്ദുല്‍ റഹ്‌മാന്‍ (അദ്ര മേനത്ത് ) അച്ചു ടി.എം മൂല ,സിദ്ദിഖ് ബിസ്മില്ലാ തുടങ്ങിയവര്‍ പങ്കെടുത്തു.
നാട്ടു പാഠം നാട്ടുവഴിയും: ആലംപാടി ജിഎച്ച്എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആസ്‌ക് ക്ലബ്ബില്‍ സ്വീകരണം




