Friday, September 13, 2024
Home Kerala സ്വര്‍ണവിലയില്‍ മാറ്റമില്ല

സ്വര്‍ണവിലയില്‍ മാറ്റമില്ല

by KCN CHANNEL
0 comment

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില തുടരുന്നത്. തിങ്കളാഴ്ച സ്വര്‍ണവില 200 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 53360 രൂപയാണ്.

ഓഗസ്റ്റ് അവസാന ആഴ്ച മുതല്‍ സ്വര്‍ണവിലയില്‍ ഇടിവുണ്ട്. നാല് ദിവസംകൊണ്ട് 360 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. ഒരാഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്നലെയും ഇന്നും സ്വര്‍ണവ്യാപാരം നടക്കുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6670 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5530 രൂപയാണ്. അതേസമയം വെള്ളിയുടെ വില കുറഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായ ഇടിവാണ് വെള്ളിയുടെ വിലയിലും ഉണ്ടായത്. ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയായി.

You may also like

Leave a Comment