121
കാസര്‍ഗോഡ്: വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വടകര സ്വദേശിയുടെ ഒരു കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഒരാളെ സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്പക്ടര്‍ രാജേഷ് കുമാര്‍ സി.ആര്‍ അറസ്റ്റ് ചെയ്തു.
കാസര്‍ഗോഡ് ഉപ്പള സ്വദേശിയായ പെരുവോഡി ഹൗസ് മുഹമ്മദ് ഇന്‍ഷാദ് എന്നയാളാണ് അറസ്റ്റിലായത്.
പരാതിക്കാരനെ വ്യാജ വെബ്‌സൈറ്റ് വഴി മികച്ച ലാഭവിഹിതം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഓണ്‍ലൈന്‍ ട്രേഡിംഗ് ചെയ്യിപ്പിച്ച് ഒരു കോടിയോളം രൂപ തട്ടിയതില്‍ മുഖ്യ പ്രതികളില്‍ ഒരാളാണ് മുഹമ്മദ് ഇന്‍ഷാദ്.
പ്രതിയുടെ ഇമെയില്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. വിദേശത്ത് ഒളിവില്‍ കടന്നുകളഞ്ഞ പ്രതിയെ ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് മംഗലാപുരം ബജ്പേ വിമാനത്താവളത്തില്‍ എത്തിയ പ്രതിയെ തടഞ്ഞു വെക്കുകയായിരുന്നു.