കാസര്‍കോട്: കാര്‍ഷികാവശ്യത്തിനുള്ള സൗജന്യ വൈദ്യുതി കണക്ഷന്‍ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം കാസര്‍കോട് നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
കൃഷിയെപ്രോത്സാഹിപ്പിക്കുന്നതിന്റെഭാഗമായി
നല്‍കിയിരുന്ന വൈദ്യുതി കണക്ഷന്‍ ലഭിക്കാനുള്ള നിബന്ധനകള്‍ കര്‍ശന മാക്കിയതിനാല്‍ അര്‍ഹരായ പലര്‍ക്കും കണക്ഷന്‍ലഭിക്കുന്നില്ലെന്ന് യോഗം ആരോപിച്ചു.
കാലവര്‍ഷ കെടുതിയില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് അടിയന്തര സഹായംഅനുവദിക്കണമെന്നും യോഗം ആവ ശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് ഇ അബൂബക്കര്‍ ഹാജി ഉല്‍ഘാടനം ചെയ്തു.
പ്രസിഡണ്ട് വെര്‍ക്കം മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി എ.കെ.ജലീല്‍ സ്വാഗതം പറഞ്ഞു.
ഒഴിവുള്ള നിയോജക മണ്ഡലം വൈസ് പ്രസിഡന്‍് സ്ഥാനത്തേക്ക് മുനീറിനെതിരഞ്ഞെടുത്തു.
പാലാട്ട് ഇബ്രാഹിം , സി.എ. അബ്ദുല്ല കുഞ്ഞി ഹാജി , ഹമീദ് മച്ചമ്പാടി,ഹസ്സന്‍ നെക്കര,ബഷീര്‍ , പള്ളങ്കോട്, ഇ. ആര്‍. ഹമീദ് ,എ.അബ്ദുള്‍ ഖാദര്‍ ,ജെലീല്‍ കടവത്ത്, മൂസാ ഹാജി ബദിയടുക്ക , അഷറഫ് ബെള്ളൂര്‍, സൈനുദിന്‍, ഐഡിയന്‍ മുഹമ്മദ്, അമീര്‍ ഖാസി , ഉനൈസ് ബേര്‍ക്ക, സിറജുദിന്‍ബേവിഞ്ച,യു.കെ. യൂസഫ് കുഞ്ഞാമു ബെദിര ,സത്താര്‍ ബദിയടുക്ക പ്രസംഗിച്ചു.