യൂത്ത് കോണ്‍ഗ്രസ് ‘വോയിസ് ഓഫ് യൂത്ത്’ നേതൃപരിശീലന ക്യാമ്പ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു

കാസറഗോഡ്:
യൂത്ത് കോണ്‍ഗ്രസ് കാസറഗോഡ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘വോയിസ് ഓഫ് യൂത്ത്’ നേതൃപരിശീലന ക്യാമ്പ് കാസറഗോഡ് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ആബിദ് എടച്ചേരി അധ്യക്ഷത വഹിച്ചു.

ഡി.സി.സി ജനറല്‍ സെക്രട്ടറി ജെയിംസ് ചെര്‍ക്കള, എ.ഐ.സി.സി നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ മനാഫ് നുള്ളിപാടി, മുന്‍ ഹജ്ജ് കമ്മിറ്റി അംഗം പി.എം. ജമാല്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീനാഥ് ബദിയടുക്ക, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജീവന്‍ നമ്പിയാര്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാരായ റസാക് ചെങ്കള, പുരുഷോത്തമന്‍ കറടുക്ക, മണ്ഡലം സെക്രട്ടറിമാരായ അഹ്‌മദ് ചേരൂര്‍, ഉദ്ദേശ് കുമാര്‍, രാധാകൃഷ്ണന്‍ പൈക, നാസര്‍ നെല്ലികട്ട, ഷാഹിദ് പുലികുന്ന്, ധര്‍മ്മധീരന്‍ മധുര്‍ എന്നിവര്‍ പ്രസംഗിച്ചു.

നിയോജകമണ്ഡലം ഭാരവാഹികളായ ശംസുദ്ധീന്‍ ചെറുണി, നരസിംഹന്‍ ചേരൂര്‍, നൗഷാദ് ബള്ളൂര്‍, മനാഫ് പട്‌ല, അസീസ് ബദിയടുക്ക, സാജിദ് കുണ്ടില്‍, നിസാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
മണ്ഡലം പ്രസിഡന്റുമാരായ പ്രശാന്ത്, ഇമ്തിയാസ് ഡഫ്‌കോണ്‍, ഗുരുപ്രസാദ് കറടുക്ക, കീര്‍ത്തന്‍ മധുര്‍, ശിവപ്രസാദ്, അന്‍സാരി കോട്ടക്കുന്ന്,ശ്രീനേഷ്, വസീം പുത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ചെര്‍കളയിലെ വിന്‍ഡ് വാലി റിസോര്‍ട്ടില്‍ വച്ച് നടന്ന ക്യാമ്പില്‍ എട്ട് മണ്ഡലങ്ങളില്‍ നിന്നായി നൂറിലധികം പ്രതിനിധികള്‍ പങ്കെടുത്തു.
രാഷ്ട്രീയ പരിശീലന സെഷന് പ്രമുഖ ട്രെയിനര്‍ സുബിന്‍ ജോസ് നേതൃത്വം നല്‍കി.

Scroll to Top