ബോവിക്കാനം:- വനം വന്യജീവി വകുപ്പും ബെള്ളിപ്പാടി മധു വാഹിനി ഗ്രന്ഥാലയവും അരിയില്‍ വന സംരക്ഷണ സമിതിയും ചേര്‍ന്ന് മാതൃഭാഷ സെമിനാര്‍ സംഘടിപ്പിച്ചു.’ സഹ്യ സാനുവിലെ ഭാഷാ വൈവിധ്യങ്ങള്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ മലയാള ഭാഷാ പണ്ഡിതനും പ്രഭാഷകനുമായ കെ വി മണികണ്ഠ ദാസ് ഉദ്ഘാടനം ചെയ്തു. ഭാഷയില്ലെങ്കില്‍ മനുഷ്യനില്ലെന്നും ഭാഷയാണ് മനുഷ്യന് അസ്ഥിത്വം നല്‍കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സി വി വിനോദ് കുമാര്‍, കവി രവീന്ദ്രന്‍ പാടി, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍ വി സത്യന്‍,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ ബാബു, പി പ്രവീണ്‍ കുമാര്‍, അരിയില്‍ വന സംരക്ഷണ സമിതി പ്രസിഡന്റ് പി ശശിധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ഗോവിന്ദ ബള്ളമൂല അദ്ധ്യക്ഷത വഹിച്ചു. രാഘവന്‍ ബെള്ളിപ്പാടി സ്വാഗതവും യു ജി അര്‍ജുന്‍ നന്ദിയും പറഞ്ഞു.
മാതൃ ഭാഷ സെമിനാര്‍ സംഘടിപ്പിച്ചു




