12
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ സെപ്തംബര്‍ മാസത്തെ പെന്‍ഷന്‍ ഓണത്തിന് മുമ്പ് നല്‍കണമെന്ന് ഹൈക്കോടതി. ഇക്കാര്യം പാലിക്കുമെന്ന് കെ എസ് ആര്‍ ടിസി കോടതിയില്‍ ഉറപ്പ് നല്‍കി. ഓഗസ്റ്റ് മാസത്തെ പെന്‍ഷന്‍ വിതരണം തുടങ്ങിയതായി സ്റ്റാന്റിംഗ് കൗണ്‍സില്‍ സിംഗിള്‍ ബെഞ്ചിനെ അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ട് പെന്‍ഷനേഴ്‌സ് ഫ്രണ്ട് അടക്കം നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.