ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വേദിയില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതിയുടെ-2026 അവാര്‍ഡും,ആദരവും.

മൊഗ്രാല്‍. ഫുട്‌ബോളിന്റെയും, മാപ്പിളപ്പാട്ടിന്റെയും നാടായ ഇശല്‍ ഗ്രാമത്തില്‍ കഴിഞ്ഞദിവസം ആരംഭിച്ച ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ഫ്ള ഡ്‌ലൈറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വേദിയില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരായ 4 വ്യക്തിത്വങ്ങള്‍ക്ക് മൊഗ്രാല്‍ ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതി-2026 അവാര്‍ഡും ആദരവും നല്‍കിയത് ശ്രദ്ധേയമായി.

വിദ്യാഭ്യാസരംഗത്തും, ബിസിനസ് രംഗത്തും സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് എസ്സ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഡയറക്ടര്‍ റമീസ് രാസയ്ക്ക് സമര്‍പ്പിച്ചു.പ്രവാസി വ്യവസായിയും,സ്പിക് ഗ്രൂപ്പ് ചെയര്‍മാനും, ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യവും, മൊഗ്രാല്‍ വലിയ ജുമാ മസ്ജിദ് പ്രസിഡണ്ടും, ദുബായ്-മൊഗ്രാല്‍ പ്രവാസി കൂട്ടായ്മയായ’ഡി എംഎംഎ”യുടെ അധ്യക്ഷനുമായ കെഎം അബ്ദുള്ളകുഞ്ഞി സ്പിക്, ലോകമെമ്പാടുമുള്ള ടൂറിസം പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും, യാത്രകള്‍ ഇഷ്ടപ്പെടുകയും,അവ പുസ്തകങ്ങളായി യാത്രാനുഭവം പങ്കുവെക്കുകയും ചെയ്യുന്ന എഴുത്തുകാരന്‍ കൂടിയായ പ്രവാസിയായ ഇക്ബാല്‍ പള്ളം,മുന്‍ പ്രധാനമന്ത്രി ഡോ:മന്‍മോഹന്‍ സിങ്ങില്‍ നിന്ന് വിശാഖ് ഭൂഷന്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ വൈദ്യരത്‌നം എ എ മാത്തുക്കുട്ടി വൈദ്യര്‍ എന്നിവര്‍ക്കാണ് ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതി മൊഗ്രാല്‍ യൂണിറ്റ്-2026 അവാര്‍ഡ് നല്‍കി ആദരിച്ചത്.ചാണ്ടി ഉമ്മന്‍ എംഎല്‍എ ഇവര്‍ക്ക് ഷാള്‍ അണിയിച്ചും, മെമെന്റോ നല്‍കിയും ആദരിച്ചു.

ചടങ്ങിന് സാംസ്‌കാരിക സമിതി ചെയര്‍മാന്‍ നാസര്‍ മൊഗ്രാല്‍, കണ്‍വീനര്‍ ഷക്കീല്‍ അബ്ദുള്ള,ട്രഷറര്‍ അന്‍വര്‍ അഹമ്മദ് എസ്,ഹസീബ് മൊഗ്രാല്‍,ആഷിക് അസീസ്, സത്താര്‍ കെ കെ,അര്‍ഫാദ് വി വി, ഉമ്മര്‍ റണ്‍വേ,അത്താഉ മിലാനോ,യൂസഫ് മിലാനോ,മുഹമ്മദ് അബ്‌ക്കോ,കെ പി മുഹമ്മദ് സ്മാര്‍ട്ട്,പി വി അന്‍വര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഫോട്ടോ:സമഗ്ര സംഭാവന:പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് മൊഗ്രാല്‍ ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതി-2026 ഏര്‍പ്പെടുത്തിയ അവാര്‍ഡിന് അര്‍ഹരായവര്‍ക്ക്ചാണ്ടി ഉമ്മന്‍ എംഎല്‍എ മോമെന്റോ നല്‍കുന്നു.

Scroll to Top