മൊഗ്രാല്‍. മൊഗ്രാല്‍ ശംസുല്‍ ഉലമ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനായിരിക്കെ വഫാത്തായ’യു എം ഉസ്താദ്” അനുസ്മരണവും, പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു.
മൊഗ്രാല്‍ ടൗണ്‍ ഷാഫി ജുമാ മസ്ജിദില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഖത്തീബ് അബ്ദുസ്സലാം വാഫി അല്‍ അശ്അരി മലപ്പുറം ഉദ്ഘാടനം ചെയ്തു.മൊയ്തു നിസാമി കാലടി അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങില്‍ മൊഗ്രാല്‍ വലിയ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് കെഎം അബ്ദുള്ളകുഞ്ഞി സ്പിക്,ശാഫി ജുമാ മസ്ജിദ് ഇമാം റിയാസ് അശ്ശാഫി, യു എം ഫസലുറഹ്‌മാന്‍,അമ്മി,സഹീര്‍,ഇര്‍ഫാന്‍ എന്നിവര്‍ സംബന്ധിച്ചു.
ചടങ്ങിന് ശംസുല്‍ ഉലമ ഇസ്ലാമിക് സെന്റര്‍ അംഗങ്ങളായ അനസ് മീലാദ് നഗര്‍, ബദറുദ്ദീന്‍,ആഷിഖ് കെ വി,നൗഷാദ് ബദറുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഫോട്ടോ:മൊഗ്രാല്‍ ശംസുല്‍ ഉലമ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച യു എം ഉസ്താദ് അനുസ്മരണ- പ്രാര്‍ത്ഥനാ സദസ്സ് മൊഗ്രാല്‍ ടൗണ്‍ ഷാഫി ജുമാമസ്ജിദ് ഖത്തീബ് അബ്ദുസ്സലാം വാഫി അല്‍ അശ്അരി മലപ്പുറം ഉദ്ഘാടനം ചെയ്യുന്നു




