മൊഗ്രാല്‍.ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതി മൊഗ്രാലില്‍ സംഘടിപ്പിച്ച് വരുന്ന ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള ത്രിദിന ഫ്‌ലഡ് ലൈറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ആവേശകരമായ രണ്ടാം ദിവസം ഡി ഡി പി ഫ്രയ്റ്റ് ആസ്ട്രലേര്‍സ് മാംഗ്ലൂര്‍ എഫ്‌സിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി വിഗാന്‍സ് മൊഗ്രാല്‍പുത്തൂര്‍ കടവത്ത് ഫൈനലില്‍ പ്രവേശിച്ചു.യങ് ചലഞ്ചേഴ്‌സ് കുന്നില്‍ കളിയുടെ ഒന്നാം ദിവസം തന്നെ ഫൈനല്‍ പ്രവേശനം ഉറപ്പിച്ചിരുന്നു.
മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ എസ്സാ സ്റ്റേഡിയത്തില്‍ നിറഞ്ഞു കവിഞ്ഞ ഫുട്‌ബോള്‍ ആരാധകരെ കോരിത്തരിപ്പിച്ച് വീറും, വാശിയും പ്രകടമായ മത്സരമാണ് ഇന്നലെ നടന്നത്.ആദ്യ മത്സരത്തില്‍ തന്നെ ഗ്രീന്‍ സ്റ്റാര്‍ കാടങ്കോടിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് വികാസ് കടവത്ത് തോല്‍പ്പിച്ചാണ് സെമിയില്‍ പ്രവേശിച്ചത്. രണ്ടാം മത്സരത്തില്‍ ടീം യൂണിക് ജാലിസ് മേല്‍പ്പറമ്പിനെ മൂന്നിനെതിരെ ഒരു ഗോളിന് പരാജയപ്പെടുത്തി ഡിഡിപി ഫ്രയ്റ്റ് അസ്ട്രലേഴ്‌സ് എഫ് സി സെമിയില്‍ പ്രവേശിക്കുകയായിരുന്നു.പിന്നീട് നടന്ന സെമിയില്‍ വിഗാന്‍സ് കടവത്ത്,അസ്ട്രലേര്‍സ് എഫ്‌സിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ഫൈനലില്‍ കളിക്കാന്‍ ഇടം നേടുകയായിരുന്നു.
ടൂര്‍ണമെന്റിനോടനുബന്ധിച്ച് ഇന്നലെ നടന്ന സാംസ്‌കാരിക സദസ്സില്‍ സാമൂഹിക പ്രവര്‍ത്തകയും, ഉമ്മന്‍ചാണ്ടിയുടെ മകളുമായ ഡോ:മരിയാ ഉമ്മന്‍,കെപിസിസി ജനറല്‍ സെക്രട്ടറി ഹക്കീം കുന്നില്‍, ഗവ: ഓഫ് കര്‍ണാടക മിനിമം വേജ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടി എം ഷഹീദ്,ഗവര്‍മെന്റ് ഓഫ് കര്‍ണാടക ഹെല്‍ത്ത് കൗണ്‍സില്‍ അംഗവും,കൊല്ലൂര്‍ ശ്രീ മുകാംബിക ടെമ്പിള്‍ ട്രസ്റ്റ് മെമ്പറുമായ അഭിലാഷ് പി വി,ഗവണ്‍മെന്റ് ഓഫ് കര്‍ണാടക ലാന്‍ഡ് ട്രിബ്യൂണല്‍ അംഗം ഗിരീഷ് ഷെട്ടി,റിട്ടയേഡ് എ എസ് പി ടി പി രഞ്ജിത്ത്,കര്‍ണാടക പിസിസി ജനറല്‍ സെക്രട്ടറി അഡ്വ:കെ മൂസ,പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഫഹീമ ഫിദ,കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ബല്‍ക്കീസ്- ഗഫാര്‍,മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കമലാക്ഷി,ജില്ലാ പഞ്ചായത്ത് അംഗം അര്‍ഷാദ് വൊര്‍ക്കാടി, പുത്തിഗെ ബ്ലോക്ക് പഞ്ചായത്ത് അംഗം ജുനൈദ് ഉറുമി, എരിയാല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സോയ ഇസ്മായില്‍, ഷാനിദ് കയ്യുംകൂടല്‍, സലിം പുത്തിഗെ,കാദര്‍ കരിപ്പൊടി തുടങ്ങിയവര്‍ സംബന്ധിച്ചു. ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതി മൊഗ്രാല്‍ യൂണിറ്റ് കമ്മിറ്റി ചെയര്‍മാന്‍ നാസര്‍ മൊഗ്രാല്‍ സ്വാഗതം പറഞ്ഞു.
കണ്‍വീനര്‍ ഷക്കീല്‍ അബ്ദുള്ള,ട്രഷറര്‍ അന്‍വര്‍ അഹമ്മദ് എസ്,അസീബ് മൊഗ്രാല്‍,മറ്റു സമിതി അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.ഇന്ന് രാത്രി 8:00 മണിക്കാണ് ഫൈനല്‍ മത്സരം.
ഫോട്ടോ:ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫൈനലില്‍ പ്രവേശിച്ച യങ് ചലഞ്ചേഴ്‌സ് കുന്നിലും,വിഗാന്‍സ് കടവത്തും.
ഫോട്ടോ:മൊഗ്രാലില്‍ ആരംഭിച്ച ഫ്‌ലഡ് ലൈറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മത്സരം.




