മൊഗ്രാല്‍.ഏനപ്പോയ മംഗളൂരു,ബ്ലഡ് ഹെല്‍പ് ലൈന്‍ കര്‍ണാടക, ജനരക്ഷാ ബ്ലഡ് ഡൊണേഷന്‍ കേരള,മൊഗ്രാല്‍ ഹെല്‍ത്ത് ക്ലിനിക് എന്നിവയുടെ സഹകരണത്തോടെ മൊഗ്രാല്‍ ദേശീയവേദി റിപ്പബ്ലിക് ദിനമായ 2026 ജനുവരി 26 ന് മൊഗ്രാലില്‍ വെച്ച് രക്തദാന ക്യാമ്പും,രക്ത ഗ്രൂപ്പ് നിര്‍ണ്ണയവും,ബ്ലഡ് പ്രഷര്‍ ടെസ്റ്റും സംഘടിപ്പിക്കാന്‍ മൊഗ്രാല്‍ ദേശീയ മൊഗ്രാല്‍ ദേശീയവേദി എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചുവേദി എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
ചടങ്ങില്‍ വെച്ച് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കുമ്പള ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വി പി അബ്ദുല്‍ഖാദര്‍ ഹാജിക്കും,വൈസ് പ്രസിഡണ്ട് എം ബല്‍ക്കീസ്-ഗഫാറിനും സ്വീകരണം നല്‍കും.
യോഗത്തില്‍ പ്രസിഡണ്ട് എ എം സിദ്ധീഖ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈല്‍സ് സ്വാഗതം പറഞ്ഞു. ഭാരവാഹികളായ കെ പി മുഹമ്മദ് സ്മാര്‍ട്ട്, വിജയകുമാര്‍,ബി എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് അഷ്‌റഫ് സാഹിബ് എന്നിവര്‍ സംസാരിച്ചു.ട്രഷറര്‍ എം എ അബൂബക്കര്‍ സിദ്ദീഖ് നന്ദി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്
9895885748
9895185841
9895457878
8089073069
എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് മൊഗ്രാല്‍ ദേശീയവേദി ഭാരവാഹികള്‍ അറിയിച്ചു.
ഫോട്ടോ:മൊഗ്രാല്‍ ദേശീയവേദി എംബ്ലം.




