20
ബോവിക്കാനം:- ബെള്ളിപ്പാടി മധുവാഹിനി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ അധ്യാപക ദിനത്തിന്റെ ഭാഗമായി ഇരിയണ്ണി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിന്നും റിട്ടയര്‍ ചെയ്ത മലയാളം അധ്യാപിക ബിന്ദു ടീച്ചറെ വീട്ടില്‍ പോയി ആദരിച്ചു.രാഘവന്‍ ബെള്ളിപ്പാടി,കെ ജയചന്ദ്രന്‍, ഇ അനിത കുമാരി, ബാലകൃഷ്ണന്‍ ചറവ്,അഭിനവ് ഇ പി,ധന്യ രാജേഷ് എന്നിവര്‍ സംസാരിച്ചു.ബിന്ദു ടീച്ചര്‍ കൃതാര്‍ത്ഥത രേഖപ്പെടുത്തി.