ഇന്ദിര നഗറിലെ ബില്യാര്‍ഡ്‌സ് ഇന്റര്‍നാഷണല്‍ ഇസ്ലാമിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു
കാസര്‍കോട്:കുട്ടികളുടെ മനസ്സില്‍ പൊലീസിനോടുള്ള ഭയം ഇല്ലാതാക്കാനും പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നതിന് വേണ്ടിയും ഇന്ദിരാ നഗര്‍ ബില്ല്യാര്‍ഡ്സ് ഇന്റര്‍നാഷണല്‍ ഇസ്ലാമിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വിദ്യാനഗര്‍ ജനമൈത്രി പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു. സിനിമയിലും കാര്‍ട്ടൂണ്‍കളിലും മാത്രം കണ്ട് പരിചയമുള്ള പൊലീസ് സ്റ്റേഷന്‍ നേരിട്ട് കാണാന്‍ കിട്ടിയ അവസരം കുട്ടികള്‍ കൗതുകത്തോടെയാണ് നോക്കി കണ്ടത്. കാക്കിയോടുള്ള പേടി അല്‍പ്പ സമയം നിശബ്ദതയ്ക്ക് വഴിയൊരുക്കിയെങ്കിലും നിമിഷങ്ങള്‍ക്കകം പേടിയെല്ലാം പമ്പ കടന്നു. പൊലീസുകാര്‍ മിഠായി വിതരണം ചെയ്തുകൊണ്ട് കുട്ടികളെ സ്വീകരിച്ചു. കൈവിലങ്ങും തോക്കും കണ്ടപ്പോള്‍ അല്പം പരിഭ്രമിച്ചെങ്കിലും പിന്നീട് പോലീസ്‌കാരുടെ സൗഹൃദപരമായ പെരുമാറ്റം കാരണം കുട്ടികള്‍ കാര്യങ്ങള്‍ താല്പര്യത്തോടുകൂടി ചോദിച്ചറിഞ്ഞു.
സ്റ്റേഷന്റെ പ്രവര്‍ത്തന ശൈലി പൊലീസുകാര്‍ കുട്ടികള്‍ക്കു മുമ്പില്‍ വിശദീകരിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിപിന്‍ യു പി, എസ് എച്ച് ഒ വിജയന്‍ മേലത്ത് എസ് ഐ,എ എസ് ഐ പ്രസാദ്,പ്രതാപന്‍,
സിവില്‍ പൊലിസ് ഓഫിസര്‍ സതീശന്‍ ഷിനോയ് എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്സെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രവിരാജ്, എച്ച് ഒ ഡി നഫ്‌സീന, ഹുസ്‌ന, അനഘ, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി
പൊതുസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിച്ചത്.