Thursday, September 12, 2024
Home Kasaragod വിവര്‍ത്തനങ്ങളാണ് ഭാഷയെയും സാഹിത്യത്തെയും പരിപോഷിപ്പിക്കുന്നത് -പാര്‍വതി ജി ഐത്താള്‍’

വിവര്‍ത്തനങ്ങളാണ് ഭാഷയെയും സാഹിത്യത്തെയും പരിപോഷിപ്പിക്കുന്നത് -പാര്‍വതി ജി ഐത്താള്‍’

by KCN CHANNEL
0 comment

മഞ്ചേശ്വരം: വിവര്‍ത്തനങ്ങളാണ് ഭാഷയെയും സാഹിത്യത്തെയും പരിപോഷിപ്പിക്കുന്നതെന്ന് പ്രശസ്ത വിവര്‍ത്തക പാര്‍വതി ജി ഐത്താള്‍ പറഞ്ഞു.’
കന്നഡയില്‍ നിന്ന് അവര്‍ വിവര്‍ത്തനം ചെയ്ത നാടകം ‘ഭ്രാന്താലയ’ ത്തിന്റെ പ്രകാശന ചടങ്ങില്‍സംസാരിക്കുകയായിരുന്നു അവര്‍. ആന്റണ്‍ ചെക്കോവിന്റെ ‘വാര്‍ഡ് നമ്പര്‍ 6’ എന്ന പ്രശസ്ത കഥയെ ആസ്പദമാക്കി കന്നഡ നാടകകൃത്ത് ബി ആര്‍ നാഗരാജിന്റെ രചനയുടെ മലയാള വിവര്‍ത്തനമാണ് പുസ്തകം. മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിലായിരുന്നു ചടങ്ങ്. ബ്യാരി, അക്കാദമി അംഗമായിരുന്ന ആയിഷ പെര്‍ളയാണ് പ്രകാശനം നിര്‍വഹിച്ചത്. പ്രിന്‍സിപ്പാള്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഡോ രത്‌നാകര മല്ലമൂല, ശിവശങ്കര്‍, ഡോ ദിനേശ്, ഡോ
സുജാത , ,അത്തീഖ് ബേവിഞ്ച, ദീക്ഷിത ,ഡോ സുജിത്ത്, ജയന്തി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. കോളേജിലെ കന്നഡ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തി ലായിരുന്നു പരിപാടി.

You may also like

Leave a Comment