18
അധ്യാപകനരംഗത്ത് 26 വര്‍ഷം പ്രവര്‍ത്തിക്കുകയും കാര്‍ഷിക രംഗത്തും മലയാള കവിതാരംഗത്തും നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു അറബിക് അധ്യാപകനും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യവുമായ റഹ്‌മാന്‍ പാണത്തൂരിനെ അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കാസര്‍കോടിന്റെ നേതൃത്വത്തില്‍ അധ്യാപക ദിനമായ സെപ്റ്റംബര്‍ 5 ആദരിച്ചു പ്രസ്റ്റീജ് സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍ . അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് ചെയര്‍മാന്‍ സമീര്‍ ആമസോണിക് ആദരവ് നല്‍കി. ചടങ്ങില്‍ ട്രഷറര്‍ രമേശ് കല്‍പ്പക. വൈസ് പ്രസിഡണ്ട് അന്‍വര്‍. കെ ജി. ഹനീഫ് പി എം. സിറാജുദ്ദീന്‍ മുജാഹിദ്. നാസിര്‍ എസ് എം ലീന്‍. മീര്‍ഷാദ് ചെര്‍ക്കള തുടങ്ങിയവര്‍ സംബന്ധിച്ചു.