ടോള്‍ പിരിവ് : കേന്ദ്ര ഇടപ്പെടലിനു തടസ്സം കോടതി വിധി :

ടോള്‍ പിരിവ് : കേന്ദ്ര ഇടപ്പെടലിനു തടസ്സം കോടതി വിധി :

കുമ്പള ആരിക്കടിയിലെ താല്‍ക്കലിക ടോള്‍ പിരിവ് ഒഴിവാക്കാന്‍ നിലവില്‍ തടസ്സം നിയമവും ടോള്‍ പ്ലാസ നിര്‍മ്മാണത്തിനെതിരെ നല്‍കിയ റിട്ട് ഹര്‍ജിയിലെ ഹൈക്കോടതി വിധിയുമാണെന്ന് ബി ജെ പി കോഴിക്കോട് മേഖലാ പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്ത് ആരോപിച്ചു. കുമ്പളയിലെ ടോള്‍ പിരിവ് ഒഴിവാക്കണമെന്നാണ് ബിജെപിയുടെ നിലപാട് . നിലവില ചട്ടമനുസരിച്ച് നിര്‍മ്മാണം പൂര്‍ത്തിയായി നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയ 45 ദിവസത്തിനകം ടോള്‍ പിരിവ് തുടങ്ങണം. ഈ ചട്ടം ലംഘിച്ച് ടോള്‍ പിരിവ് നടത്താത്തതിനാല്‍ പലയിടങ്ങളിലും സര്‍ക്കാറിന് വരുമാനം നഷ്ടം ഉണ്ടായതായി 2023 സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാറിന് വരുമാനം നഷ്ടമുണ്ടാക്കിയ ഉദ്യോഗസ്ഥര്‍ ഇതിന് ഉത്തരവാദികളാണെന്ന് സിഎജി വിമര്‍ശനമുണ്ട്.
ആയതിനാല്‍ ദേശീയ പാത അതോരിട്ടിയിലെ ഉദ്യോഗസ്ഥര്‍ താല്‍ക്കാലിക ടോള്‍ പിരിവ് നടത്താന്‍ ഉത്തരവിട്ടു.

ഇതു സംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രി ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ ഇടപെടല്‍ ആവശ്യപ്പെടുന്നതിനു പകരം നേരിട്ട് പ്രത്യക്ഷ സമര നടത്തുകയും ഹൈക്കോടതിയെ സമീപിച്ച് എതിരായ വിധി ഉണ്ടാക്കാന്‍ സാഹചര്യമൊരുക്കിയതായി ശ്രീകാന്ത് കുറ്റപ്പെടുത്തി.
ഹൈക്കോടതിയിലേക്ക് കേസ് സംസ്ഥാന സര്‍ക്കാര്‍ മൗനംപാലിച്ചു.

ചില്ലിടങ്ങളിലെ ദേശീയ പാത നിര്‍മ്മാണ അപാകതക്കെതിര ശക്തമായ നടപടി സ്വീകരിച്ചതിനാല്‍ ദേശീയ പാത അതോരാട്ടിയിലെ ചില ഉദ്യോഗസ്ഥരു കേന്ദ്ര സര്‍ക്കാരിനെതിരായ ജനവികാരമുണ്ടാക്കാന്‍ സാഹചര്യം ഒരുകി. ടോള്‍ പിരിവ്
ബിജെപിക്കെതിരെ ആയുധമാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് മുസ്ലീം ലീഗും ചില സിപിഎം നേതാക്കളും ശ്രമിക്കുന്നത്. അക്രമം സമരം നടത്തി ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു.

കോടിക്കണക്കിന് രൂപ ചിലവാക്കി ദേശീയ പാത വികസിപ്പിച്ച് അത്യാധുനിക റോഡ് നിര്‍മ്മിച്ചതില്‍ വിരളിപ്പുണ്ട് മുസ്ലീം ലീഗ് മോദി സര്‍ക്കാരിനെതിരയും ബിജെപിക്കെതിരെയും അപപ്രചരണം നടത്തി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നതായി ശ്രീകാന്ത് ആരോപിച്ചു. ജനങ്ങളുടെ പ്രയാസം മാറ്റാന്‍ ബിജെപി ശക്തമായി ഇടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll to Top