ജനുവരി 26ന് റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിക്കും.26ന് രാവിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ വനം, വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തും.. പരേഡില്‍ അഭിവാദ്യം സ്വീകരിക്കും.’റിപ്പബ്ലിക് ദിന സന്ദേശം നല്‍കും നാളെ (ജനുവരി 24ന് )രാവിലെ എട്ടിനും വിദ്യാനഗറിലെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ യൂണിഫോം അണിഞ്ഞുള്ള പരേഡ് റിഹേഴ്സല്‍ നടക്കും. എ.ആര്‍. ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് പരേഡ് സംഘടിപ്പിക്കും. പൂര്‍ണ്ണമായും പ്ലാസ്റ്റിക് മുക്തമായി പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് ആഘോഷച്ചടങ്ങുകള്‍ നടക്കുക. പരേഡില്‍ വിവിധ പ്ലാറ്റൂണുകള്‍ പരേഡ് നടത്തും. എം.പി, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മറ്റ് ജന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരേഡ് വീക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ജീവനക്കാര്‍ വിദ്യാര്‍ത്ഥികള്‍ പൊതുജനങ്ങള്‍ തുടങ്ങിയവര്‍ എത്തിച്ചേരണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു
റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിക്കുംവനം വന്യജീവി വകുപ്പ്മന്ത്രി എ കെ ശശീന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തും




