ചൗക്കി നുസ്‌റത്ത് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് റിപ്പബ്ലിക്ദിനംആഘോഷിച്ചു

: 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ചൗക്കി നുസ്‌റത്ത് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ദേശീയ പതാക ഉയര്‍ത്തി ആഘോഷിച്ചു . മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീ. ദര്‍മപാല്‍ ദാരില്ലത്ത് ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു.

ചടങ്ങില്‍ ക്ലബ്ബ്പ്രസിഡന്റ് ശുകൂര്‍ മുക്രി. ജനറല്‍ സെക്രട്ടറി കരീം ചൗക്കി.നുസ്‌റത്ത് ജിസിസി കമ്മിറ്റി അംഗം ഹമീദ് റാസല്‍ ഖൈമ. സകീര്‍ കെ കെ പുറം. ശശിധരന്‍ ഹോട്ടല്‍. സമീര്‍ കെ കെ പുറം. ലത്തീഫ് ബള്ളൂര്‍. സത്താര്‍ കോട്ടക്കുന്ന്. അഹ്‌മദ് കടപ്പുറം. ഗഫൂര്‍ പേരാല്‍. അഷ്റഫ് കുളങ്കര.ആന്‌ഡ്രോസ്‌കെല്‍. സുലൈമാന്‍ കുളങ്കര.മമ്മദലി എരിയാല്‍. അഹ്‌മദ് ഗ്രീന്‍.ബാലേട്ടന്‍. അഹ്‌മദ് കാവില്‍. തുടങ്ങിയവര്‍ സംബന്ധിച്ചു. ദേശഭക്തിഗാനങ്ങള്‍ ആലപിക്കുകയും റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന സന്ദേശങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.

രാജ്യത്തിന്റെ ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിനത്തെ സ്മരിച്ച് ഐക്യവും ദേശീയാഭിമാനവും വളര്‍ത്തണമെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

Scroll to Top