ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാസറഗോഡ് മുന്‍സിപ്പാലിറ്റി ഹൊന്നമൂല വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില് ഹെല്പ് ഡെസ്‌ക് സൗകര്യം ഏര്‍പ്പെടുത്തി. ഹൊന്നമൂല ബിലാല്‍ നഗറിലെ കോണ്ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടന്ന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി. വോട്ടര്‍ പട്ടികയില് പേര് ചേര്‍ക്കല്‍, ആധാര്‍ കാര്‍ഡ് സേവനങ്ങള്‍, തുടങ്ങി എല്ലാ വിധ അക്ഷയ സെന്റര്‍ സേവനങ്ങള്‍ക്കും സൗകര്യമായമൊരുക്കി.
കാസറഗോഡ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. വിനോദ് കുമാര്‍ ഹെല്പ് ഡെസ്‌ക് ഉദ്ഘാടനം ചെയിതു. വാര്‍ഡ് പ്രസിഡന്റ് നിയാസ് ജാസ്മാന്‍ അധ്യക്ഷത വഹിച്ച പരിപാടി അമീര്‍ സുറുമി സ്വാഗതം പറഞ്ഞു. സിദ്ദീഖ് പടപ്പില്‍, ജലീല്‍ ടി. എ. മാഹിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു നേപ്പാളില്‍ നടന്ന ഗോള്‍ ഷോട്ട് ബോള്‍ ടൂര്‍ണമെന്റില് പങ്കെടുത്ത് വിജയിച്ച ഖദീജത്ത് സാക്കിയയെ മണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ. വിനോദ് കുമാര്‍ ആദരിച്ചു.




