കുളങ്കര മസ്ജിദും അന്‍വാറുല്‍ ഇസ്ലാം മദ്രസയും; റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

കുളങ്കര: കുളങ്കര മസ്ജിദ് കമ്മിറ്റിയുടെയും അന്‍വാറുല്‍ ഇസ്ലാം മദ്രസയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു. മസ്ജിദ് പരിസരത്ത് നടന്ന ചടങ്ങില്‍ കുളങ്കര മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഷ്‌റഫ് കുളങ്കര
ദേശീയ പതാക ഉയര്‍ത്തി.
നാടിന്റെ ഐക്യത്തിനും പുരോഗതിക്കും വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് അനസ് യമാനി നേതൃത്വം നല്‍കി. രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചും പൗരധര്‍മ്മത്തെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് ഉസ്താദ് സദര്‍ മുഅല്ലിം സലീം സുഹരി സന്ദേശം നല്‍കി. ചടങ്ങില്‍ മസൂദ് കെ എ. നാസര്‍ കെ എ. മുസ്തഫ കെ എ.ജാഫര്‍ ഇ എം
മുസ്തഫ കെ എം
ഷാഹിദ് കെ എ.
ഹനീഫ് കെ ബി.
മദ്രസ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, മഹല്ല് അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ സംബന്ധിച്ചു. മധുരപലഹാര വിതരണവും നടന്നു

Scroll to Top