മൊഗ്രാല്‍.മൂന്ന് രാത്രികളെ പകലാക്കി മാറ്റി മൊഗ്രാല്‍ ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതി പ്രത്യേകം സജ്ജമാക്കിയ ‘മൊഗ്രാല്‍ എസ്സാ സ്റ്റേഡിയത്തില്‍”സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള ഫ്‌ലഡ് ലൈറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണ മെന്റിന് പരിസമാപ്തി. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ യങ് ചലഞ്ചേഴ്‌സ് മൊഗ്രാല്‍ പുത്തൂരിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി വിഗാന്‍സ് കടവത്ത് ജേതാക്കളായി.
വിജയികള്‍ക്ക് പ്രവാസി വ്യവസായിയും,സ്പിക് ഗ്രൂപ്പ് ചെയര്‍മാനുമായ കെ എം അബ്ദുല്ല കുഞ്ഞി മൊഗ്രാല്‍ ട്രോഫികള്‍ സമ്മാനിച്ചു. സമാപന പരിപാടിയില്‍ എ കെ എം അഷ്‌റഫ് എംഎല്‍എ,ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തുര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പൃഥ്വിരാജ് ഷെട്ടി,അഷ്റഫ് കര്‍ള,കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുല്‍ ഖാദര്‍ ഹാജി,വൈസ് പ്രസിഡണ്ട് എം ബല്‍ക്കീസ്-ഗഫാര്‍, ദേശീയ-അന്തര്‍ദേശീയ മോട്ടോര്‍ സ്‌പോര്‍ട്‌സ് താരം മൂസാ ശരീഫ് പെര്‍വാഡ്,കരീം സിറ്റി ഗോള്‍ഡ്,റിട്ട:എ എസ് പി ടി പി രഞ്ജിത്ത്,പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം,റിട്ട: ഹെഡ്മാസ്റ്റര്‍ എം മാഹിന്‍ മാസ്റ്റര്‍,ടി എം ശുഹൈബ്,എസ് കെ ഇഖ്ബാല്‍,അഷ്ഫാന്‍ ചൈന,എംഎസ് മുഹമ്മദ് കുഞ്ഞി,സെഡ് എ മൊഗ്രാല്‍,എംജിഎ റഹ്‌മാന്‍,ആസിഫ് ഇക്ബാല്‍,എ എം സിദ്ധീഖ് റഹ്‌മാന്‍,എം എസ് അഷ്‌റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തിത്വങ്ങളെ ചടങ്ങില്‍ വെച്ച് ആദരിച്ചു.
ചടങ്ങിന് ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതി ചെയര്‍മാന്‍ നാസര്‍ മൊഗ്രാല്‍,കണ്‍വീനര്‍ ഷക്കീല്‍-അബ്ദുള്ള, ട്രഷറര്‍ അന്‍വര്‍ അഹമ്മദ് എസ്,സമിതി അംഗങ്ങളായ ഹസീബ് മൊഗ്രാല്‍,ആഷിക് അസീസ്,മുഹമ്മദ് അബ്‌ക്കോ,സത്താര്‍ കെ കെ,അഷ്ഫാദ് വി വി, ഉമ്മര്‍ റണ്‍വേ,കെ പി മുഹമ്മദ് സ്മാര്‍ട്ട്,പി വി അന്‍വര്‍,അത്ത മിലാനോ,യൂസഫ് ഷാര്‍ജ,സദറുദ്ദീന്‍,കെ കെ അഷ്‌റഫ്,ഉമൈര്‍ അഹമ്മദ് എസ്,ടി എ ജലാല്‍,അദ്‌ലീസ് മൊഗ്രാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഫോട്ടോ:ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ട്രോഫി നേടിയ മൊഗ്രാല്‍ പുത്തൂര്‍ വിഗാന്‍സ് കടവത്ത് ടീം അംഗങ്ങള്‍ ട്രോഫിയുമായി.
ഫോട്ടോ: വിജയികള്‍ക്കുള്ള ട്രോഫി പ്രവാസി വ്യവസായ പ്രമുഖന്‍ കെഎം അബ്ദുള്ളക്കുഞ്ഞി സ്പീക്ക് സമ്മാനിക്കുന്നു.




