പൊയിനാച്ചി :’ ഹൈവേ ഗതാഗത നിയമങ്ങള്‍ – അറിയേണ്ടതും പാലിക്കേണ്ടതും’ എന്ന വിഷയത്തെ അധികരിച്ച് എസ്.പി. ജി തെക്കില്‍ പറമ്പ ഗവ. യു.പി. സ്‌കൂള്‍ യൂനിറ്റ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പുതിയ ദേശീയപാതയും സര്‍വീസ് റോഡുകളും ശാഖാ റോഡുകളും ഉപയോഗിക്കേണ്ടതിനെക്കുറിച്ചും സ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന നിയമലംഘന പ്രവണതകള്‍ തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മേല്‍പ്പറമ്പ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.വി. പ്രദീപ് ക്ലാസ് നയിച്ചു.ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റര്‍ ബി.അബൂബക്കര്‍, എം.പി.ടി എ പ്രസിഡന്റ് ശരണ്യ ഉഷാന്ത്, പ്രജീഷ് ഒ.കെ, എസ്.പി ജി കോ. ഓര്‍ഡിനേറ്റര്‍മാരായ അര്‍ച്ചനശശിധരന്‍, കല്ലമ്പലം നജീബ് എന്നിവര്‍ പ്രസംഗിച്ചു.
ഹൈവേ ഗതാഗത നിയമ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.




