റിയാന്‍ പരാഗ് പൂര്‍ണ ഫിറ്റ്; സുന്ദറിന് പകരം ടി 20 ലോകകപ്പ് ടീമിലെത്തിയേക്കും; റിപ്പോര്‍ട്ട്

പരിക്കേറ്റ ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന് പകരക്കാരനായി ടി 20 ലോകകപ്പില്‍ ഇടം നേടാന്‍ റിയാന്‍ പരാഗ്. താരത്തിനോട് തയ്യാറായി നില്ക്കാന്‍ ബി സി സി ഐ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സുന്ദറിന് ന്യൂസിലാന്‍ഡിനെതിരെയുള്ള ടി 20 യില്‍ വിശ്രമം അനുവദിച്ചിരുന്നുവെങ്കിലും പരിക്ക് ഭേദമായിട്ടില്ല. ഈ സാഹചര്യത്തിലാണ് ടീം ഇന്ത്യ മറ്റൊരു ഓപ്ഷന്‍ തേടുന്നത്.
തോളിനേറ്റ പരിക്കില്‍ ചികിത്സയിലായിരുന്ന പരാഗ് ഇപ്പോള്‍ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. ശേഷം ആഭ്യന്തര ക്രിക്കറ്റിലും കളിച്ചിരുന്നു. പരാഗിനെ കൂടുതല്‍ പരിശോധനയ്ക്ക് വിധയമാക്കിയ ശേഷമായിരിക്കും തീരുമാനം.

കഴിഞ്ഞ സീസണില്‍ മലയാളി താരം സഞ്ജു സാംസണിന്റെ അഭാവത്തില്‍ പരാഗ് രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചിരുന്നു. 166 സ്‌ട്രൈക്ക് റേറ്റില്‍ 393 റണ്‍സാണ് താരം നേടിയത്. ഈ സീസണില്‍ രവീന്ദ്ര ജഡേജ ക്യാപ്റ്റനായില്ലെങ്കില്‍ പരാഗിന് തന്നെയാണ് നറുക്കുവീഴുക.

Scroll to Top