കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍, ഇന്ന് (ജനുവരി 26, തിങ്കള്‍, റിപ്പബ്ലിക് ദിനം) ബദിയടുക്കയില്‍ നടക്കുന്ന 20-ാമത് മനുഷ്യജാലിക ചടങ്ങ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സഹകാര്യദര്‍ശി ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്യും.
”രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍” എന്ന പ്രമേയത്തില്‍ നടക്കുന്ന മനുഷ്യജാലിക, നഗരിയിലെയും ബദിയടുക്കയിലെ വിവിധ മേഖലകളിലെയും ആയിരക്കണക്കിന് പ്രവര്‍ത്തകരെയും സന്നദ്ധപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി നടത്തപ്പെടുന്നു.
രാവിലെ 9 മണിക്ക് നഗരിയില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് സംഘടിപ്പിച്ച ശേഷം, ബദിയടുക്ക അപ്പര്‍ ബസാറില്‍ നിന്ന് മനുഷ്യജാലിക റാലി ആരംഭിക്കും. റാലിക്ക് തുടക്കംക്കം കുറിച്ച് സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ദാരിമി ആലംപാടി പതാക കൈമാറും
റാലിയുടെ മുന്‍നിരയില്‍ സംസ്ഥാന-ജില്ലാ നേതാക്കളും 111 അംഗങ്ങളടങ്ങിയ വിഖായ, ത്വലബ, ക്യാമ്പസ് പ്രതിനിധികള്‍ എന്നിവരും അണിനിരക്കും.
വൈകുന്നേരം 4.15-ന് ബദിയടുക്ക ടൗണില്‍ പൊതുസമ്മേളനം നടക്കും, ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന പ്രതിജ്ഞ ചൊല്ലി,
എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ – 20-ാമത് മനുഷ്യജാലിക ഇന്ന് ബദിയടുക്കയില്‍




