ഗാന്ധിയന്‍ ചിന്തകളുടെ പ്രകാശത്തില്‍ റിപ്പബ്ലിക് ദിനം

തൃക്കരിപ്പൂരില്‍ സ്വാതന്ത്ര്യസമര ചരിത്രവും പുസ്തകപ്രദര്‍ശനവും
തൃക്കരിപ്പൂര്‍: ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ഗാന്ധിയന്‍ ചിന്തകളുടെ വെളിച്ചത്തില്‍ ഹൃദയസ്പര്‍ശിയായി. ഹോസ്ദുര്‍ഗ്ഗ് താലൂക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധിയന്‍ പുസ്തകങ്ങളുടെയും ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെയും പ്രദര്‍ശനം ലൈബ്രറി സെക്രട്ടറി പി. വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു.
ഗാന്ധിജിയെ ആസ്പദമാക്കി എഴുതപ്പെട്ട 150-ലധികം ഗ്രന്ഥങ്ങള്‍ കുട്ടികള്‍ അത്ഭുതത്തോടെയും കൗതുകത്തോടെയും വീക്ഷിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ നിര്‍ണായക നിമിഷങ്ങള്‍ പ്രതിപാദിക്കുന്ന രേഖകളും ചിത്രങ്ങളും പ്രദര്‍ശനത്തെ ഏറെ ശ്രദ്ധേയമാക്കി.
ചടങ്ങില്‍ മൈത്താണി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രാജേഷ് പി. അധ്യക്ഷനായി. രാമകൃഷ്ണന്‍ കെ.പി., നന്ദന പി.കെ. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെക്രട്ടറി പി. രാജഗോപാലന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ സദാനന്ദന്‍ പി. നന്ദി രേഖപ്പെടുത്തി.
തുടര്‍ദിവസങ്ങളില്‍ ഹോസ്ദുര്‍ഗ്ഗ് ലൈബ്രറി കൗണ്‍സിലിന്റെ ആഹ്വാനപ്രകാരം അക്ഷര കരോള്‍, വിജ്ഞാന സദസ്സ് എന്നിവ ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Scroll to Top