‘ഇന്ത്യന്‍ ടീമിനെപ്പോലെ കളിക്കൂ, എങ്കില്‍ കിരീടം നേടാം’; പാക് താരം

കിരീടം നേടണമെങ്കില്‍ ഇന്ത്യന്‍ ടീമിനെപ്പോലെ മികച്ച രീതിയില്‍ കളിക്കണമെന്ന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ. 2025 ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് കിരീടത്തില്‍ മുത്തമിടാനായത് മികച്ച പ്രകടനം പുറത്തെടുത്തത് കൊണ്ടെന്ന് ആഘ പറഞ്ഞു. അതുപോലെ മികച്ച പ്രകടനം പുറത്തെടുത്താല്‍ പാകിസ്ഥാനും ചാമ്പ്യന്‍ പട്ടം ചൂടാമെന്നും അദ്ദേഹം.
2027 വരെ ഇന്ത്യയോ പാകിസ്ഥാനോ വേദിയാകുന്ന ടൂര്‍ണമെന്റുകള്‍ക്ക് ഹൈബ്രിഡ് മോഡല്‍ പിന്തുടരാന്‍ രണ്ട് ക്രിക്കറ്റ് ബോര്‍ഡുകളും ഐസിസിയും തമ്മില്‍ ധാരണയുണ്ട്. ഈ സാഹചര്യത്തില്‍ ശ്രീലങ്കയിലാണ് പാകിസ്ഥാന്റെ മത്സരങ്ങള്‍ നടക്കുക. അതുകൊണ്ടുതന്നെ ടൂര്‍ണമെന്റിനുടനീളം ഒരേ ഹോട്ടലില്‍ താമസിക്കാനാകുന്നത് ഒരു മുന്‍തൂക്കമാണെന്നും ആഘ പറഞ്ഞു.

‘മറ്റ് ടീമുകള്‍ക്ക് യാത്ര ചെയ്യേണ്ടി വരുന്നത് വിവിധ വേദികളിലേക്കും ഹോട്ടലുകളിലേക്കുമാണ്. എന്നാല്‍, ഞങ്ങള്‍ക്ക് കൊളംബോയിലെ വിവിധ ഗ്രൗണ്ടുകളിലാണ് മത്സരങ്ങളെങ്കിലും, താമസം ഒരേ ഹോട്ടലില്‍ ആയത് ഒരു മുന്‍തൂക്കം തന്നെയാണ്, എന്നാല്‍ നല്ല ക്രിക്കറ്റ് പുറത്തെടുക്കാതെ ജയിക്കാനാകുമെന്ന് അതിന് അര്‍ത്ഥമില്ല’ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

Scroll to Top