ഷിഫാഹുറഹ്‌മ എട്ടാം വാര്‍ഷിക മെംബേര്‍സ് മീറ്റും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിക്കും

അബുദാബി: അബുദാബി മഞ്ചേശ്വരം മണ്ഡലം KMCC യുടെ ഷിഫാഹുറഹ്‌മ കാരുണ്യ ഹസ്തം പദ്ധതിയുടെ 2026 ജനുവരി മാസത്തെ യോഗം
അബുദാബി മദീന സായിദ് യൂസഫ് സെഞ്ച്വറി അവരുടെ ഫ്‌ലാറ്റില്‍ വെച്ചു നടത്തുകയുണ്ടായി.

മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ കഴിഞ്ഞ എഴ് വര്ഷം പൂര്‍ത്തിയാക്കി.അതിന്റെ വാര്‍ഷികം ഫെബ്രുവരി 1 ഞായറായ്ച്ച 6 മണിക് സ്പൈസി ഫ്രഷ് റെസ്റ്റോറന്റ് ഹംദാനില്‍ വെച്ചു നടത്തപ്പെടും. എട്ടാം വര്ഷത്തിലേക് കടന്ന ശിഫാഹുറഹ്‌മാ കാരുണ്യ ഹസ്തം പദ്ധതിയുടെ ജനുവരി മാസത്തെ ചികിത്സാ ധന സഹായം മഞ്ചേശ്വരം മണ്ഡലത്തിലെ 5 പഞ്ചായത്തില്‍ പെട്ട ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ തുക അനുവദിച്ചു നല്‍കി.

കുമ്പള പഞ്ചായത്ത് കെ കെ പുറം വാര്‍ഡിലെ കാന്‍സര്‍ രോഗിക്കും, വോര്‍ക്കാടി പഞ്ചായത്ത് സുല്യമേ വാര്‍ഡ് ലെ കാന്‍സര്‍ രോഗിക്കും, മീഞ്ച പഞ്ചായത്തിലെ കടമ്പാര്‍ വാര്‍ഡ് ലെ കാന്‍സര്‍ രോഗിക്കും, പൈവളികെ പഞ്ചായത് ചേവാര്‍ വാര്‍ഡിലെ കാന്‍സര്‍ രോഗിക്കും, മഞ്ചേശ്വരം പഞ്ചായത്ത് 16 ആം വാര്‍ഡിലെ ലെ കാന്‍സര്‍ രോഗിക്കുമാണ് തുക അനുവദിച്ചു നല്‍കിയത്.

മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികള്‍ മുഖാന്തരം ലഭിക്കുന്ന അപേക്ഷയിന്‍ മേലാണ് തുക അനുവദിച്ചു നല്‍കുന്നത് . ഓരോ രോഗികള്‍ക്കും അനുവദിക്കുന്ന പതിനായിരം രൂപ അതാത് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികള്‍ക്ക് കൈമാറുകയും തുടര്‍ന്ന് വാര്‍ഡ് കമ്മിറ്റി മുഖാന്തിരം രോഗിക്ക് നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്യും .

അബുദാബി മദീന സായിദ് യൂസഫ് സെഞ്ച്വറി അവരുടെ ഫ്‌ലാറ്റില്‍ വെച്ചു ചേര്‍ന്ന മാസാന്ത ഷിഫാഹുറഹ്‌മാ യോഗത്തില്‍ സകീര്‍ കമ്പാര്‍ പ്രാര്‍ത്ഥനക് നേത്രത്വം നല്‍കി .
മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അസിസ് പെര്‍മുദെ അധ്യക്ഷം വഹിച്ചു. ജില്ലാ ട്രേസറര്‍ ഉമ്പു ഹാജി പെര്‍ള ഉദ്ഘാടനം ചെയ്തു ,ജില്ലാ സെക്രട്ടറിമാരായ ഇസ്മായില്‍ മുഗുലി,തസ്ലീം ആരിക്കാടി,മണ്ഡലം മുന്‍ പ്രസിഡന്റ് യൂസഫ് ഹാജി സെഞ്ച്വറി, മണ്ഡലം ഭാരവായികളായ റസാഖ് നല്‍ക,സുനൈഫ് പേരാല്‍, നിസാര്‍ ഹൊസങ്കടി,ഫാറൂഖ് സീതങ്ങോളി, അബ്ദുല്‍ ലത്തീഫ് ഇറോഡി,ഇബ്രാഹിം ജാര,കരീം കണ്ണൂര്‍,ഇക്ബാല്‍ പള്ളം,അച്ചു കുമ്പള, പഞ്ചായത്ത് നേതാക്കളായ,അറബി ബഷീര്‍, ഉമ്മര്‍ വോടങ്ങള,സിദ്ദിഖ് ഡി എം ,സകീര്‍ കമ്പാര്‍,ഹാരിസ് കുഞ്ചത്തൂര്‍,തുടങ്ങിയവര്‍ സംബന്ധിച്ചു.

രോഗികള്‍ക്കുള്ള ധന സഹായം അസീസ് പെര്‍മുദെ യൂസഫ് ഹാജി സെഞ്ചുറിക് കൈമാറി.
മണ്ഡലം ജനറല്‍ സെക്രെട്ടറി ഷാ ബന്ദിയോട് സ്വാഗതവും മണ്ഡലം ട്രേസറര്‍ ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു.

Scroll to Top