കാസര്‍കോട്: രാജ്യത്തിന്റെ 77ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് നഗരസഭാ കാര്യാലയത്തില്‍ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം ദേശീയ പതാക ഉയര്‍ത്തി. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും പ്രദാശിക ഭരണകൂടങ്ങളായ നഗരസഭകള്‍ ജനാധിപത്യത്തിന്റെ ഏറ്റവും അടുത്ത തലമാണെന്നും ചെയര്‍പേഴ്‌സണ്‍ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. ശുചിത്വം, സാമൂഹ്യ ക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിലൂടെ ജനങ്ങളോടുള്ള ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതില്‍ നഗരസഭയ്ക്ക് നിര്‍ണ്ണായക പങ്കുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.
വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം ഹനീഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സമീന മുജീബ്, ഹമീദ് ബെദിര, മെഹ്‌റുന്നിസ ഹമീദ്, ജാഫര്‍ കമാല്‍, വിദ്യാശ്രീ, കൗണ്‍സിലര്‍മാര്‍, നഗരസഭാ ഉദ്യോഗസ്ഥര്‍, മറ്റു ജീവനക്കാര്‍ സംബന്ധിച്ചു.




