മൊഗ്രാല്‍പുത്തൂര്‍:
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കോട്ടക്കുന്ന് മര്‍കസ് മൈമനില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന ക്വിസ്,ഡിസ്‌കഷന്‍ പരിപാടി വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തവും ആവേശവും കൊണ്ട് ശ്രദ്ധേയമായി. അറിവും ചിന്തയും സംവാദവും സമന്വയിച്ച പരിപാടി വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അനുഭവമായി.
പരിപാടിയില്‍ സഈദ് സഅദി കോട്ടക്കുന്ന്, അബ്ദുല്‍ സലാം സഅദി, ആസിഫ് ഹിമമി സഖാഫി,വാര്‍ഡ് മെമ്പര്‍ അമീര്‍ മഠത്തില്‍ എന്നിവര്‍ മുഖ്യ അതിഥികളായി പങ്കെടുത്തു. റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യവും ഭരണഘടനയുടെ മൂല്യങ്ങളും യുവതലമുറ ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകതയും അതിഥികള്‍ പ്രസംഗങ്ങളില്‍ വിശദീകരിച്ചു.
വിദ്യാര്‍ത്ഥികളുടെ അറിവ് പരിശോധിക്കുകയും ചിന്താശേഷി വളര്‍ത്തുകയും ചെയ്യുന്ന രീതിയിലാണ് ക്വിസ് മത്സരവും ചര്‍ച്ചാസംഗമവും സംഘടിപ്പിച്ചത്. അട്കത്ത് ബയല്‍ രിയാളുല്‍ ഉലൂം മദ്രസയിലെ ഷഹ്‌സാന്‍ അബ്ദുല്ല ഒന്നാം സ്ഥാനവും മര്‍കസ് മൈമന്‍ ദഅവാ വിദ്യാര്‍ത്ഥി മുര്‍തള മുഗു രണ്ടാം സ്ഥാനവും കരസ്ഥമാക്കി.മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാര്‍ത്ഥികളെ പരിപാടിയില്‍ അഭിനന്ദിച്ചു.
മൈമന്‍ അലുംനി അംഗങ്ങളായ ഫിറാസ് അബ്ദുല്‍ റഹ്‌മാന്‍ ഇഹ്‌സാനി, അഡ്വ. ആശിര്‍ അബ്ബാസ് റസ്വി, ജവാദ് അഹമ്മദ് റസ്വി, നൗഷാദ് മൈമനി, ഹാഫിള് ഫവാസ് കുദിര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങളായ മിന്ഹാജ് ദേശാംകുളം, തന്‍വീര്‍ മൊഗ്രാല്‍പുത്തൂര്‍, ഹനാന്‍ ബായാര്‍, ബാത്തിഷ കമ്പാര്‍, സുഹൈല്‍ പറപ്പാടി, മിസ്ഹബ് ബീരാന്‍ തുടങ്ങിയവര്‍ സജീവമായി പങ്കാളികളായി.




