കാസറഗോഡ് : ജെസിഐ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 9 മുതല്‍ 15 തീയതികളിലായി ദേശീയ തലത്തില്‍നടത്തുന്ന ജെസിഐ വാരഘോഷത്തിന്റെ ഭാഗമായി ജെസിഐ കാസറഗോഡില്‍ ജെസിഐ വാരഘോഷത്തിന്തുടക്കമായി. ഒന്നാം ദിവസം ഗ്രാറ്റിട്യുഡ് ഡേ എന്ന പേരില്‍ ആചരിച്ചു. ജെസിഐ കാസറഗോഡിന്റെ മുന്‍പ്രസിഡന്റുമാരെ ചടങ്ങില്‍ ആദരിച്ചു. കൂടാതെ പഴയ കാല നേതാക്കള്‍ അവരുടെ ജെസി അനുഭവങ്ങള്‍സദസ്സുമായി പങ്കുവെച്ചു . ചടങ്ങില്‍ ജെസിഐ കാസറഗോഡ് പ്രസിഡന്റ് കെ എം മൊയ്നുദ്ദീന്‍ അധ്യക്ഷതവഹിച്ചു.
ജെസിഐ മേഖലാ 19 വൈസ് പ്രസിഡന്റ് യതീഷ് ബല്ലാല്‍ മുഖ്യാഥിതിയായിരുന്നു.
ജെസിഐ കാസറഗോഡ് മുന്‍ പ്രെസിഡന്റുമാരായ എഞ്ചിനിയര്‍ അരുണ്‍ കുമാര്‍, കെ സി ഇര്‍ഷാദ്, പി ഭരതന്‍, എ കെ ശ്യാംപ്രസാദ്, എന്‍ എ അബ്ദുല്‍ ഖാദര്‍, മുഹമ്മദ് ഹനീഫ , അബ്ദുല്‍ റഫീഖ് എം എ , മുജീബ് അഹമ്മദ്, കെ ബി അബ്ദുല്‍ മജീദ് , റംസാദ് അബ്ദുല്ല എന്നിവരെ ജെസിഐ പ്രസിഡന്റ് മൊയ്നുദ്ദീന്‍ ഷാള്‍അണിയിച്ചു. സാദിഖ് മാസ്റ്റര്‍ , മഖ്സൂസ് , മിഥുന്‍ ജി വി , രാജേന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രോഗ്രാം ഡയറക്ടര്‍ സജീഷ് കെ വി സ്വാഗതവും സെക്രട്ടറി ശിഹാബ് ഊദ് നന്ദിയും പറഞ്ഞു.