കാഞ്ഞങ്ങാട് :ലോഡ്ജില്‍ നിന്നും എം.ഡി.എം.എയുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലോഡ്ജ് മുറിയില്‍ വില്‍പ്പനക്ക് സൂക്ഷിച്ച മയക്കുമരുന്നാണ് പിടികൂടിയത്. പള്ളിക്കര പള്ളിപ്പുഴയിലെ ഗോകുല്‍ രാജീവ് 25, ഉദുമ പള്ളത്തെ അനീഷ് നാരായണന്‍ 31 എന്നിവരാണ് അറസ്റ്റിലായത്. പള്ളത്തെ കോടങ്കൈ ലോഡ്ജ് മുറിയില്‍ നിന്നുമാണ് മയക്ക് മരുന്നുമായി പ്രതികള്‍ പിടിയിലായത്. 3.87 ഗ്രാം എം.ഡി.എം എ പിടികൂടി. ബേക്കല്‍ എസ്.ഐ ടി . അഖിലിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകീട്ടാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
ലോഡ്ജില്‍ നിന്നും എം.ഡി.എം.എയുമായി രണ്ട് പേര്‍ പിടിയില്‍




