ലയണ്‍സ് കാര്‍ണിവല്‍ സമാപിച്ചു.

കാഞ്ഞങ്ങാട് : ലയണ്‍സ് ഇന്റര്‍നാഷണല്‍ കാര്‍ണിവല്‍ കാസറഗോഡ് എംപി രാജ് മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീ സമ്മാന്‍ പ്രൊജക്ടിന്റെ ഭാഗമായി വനിതകള്‍ക്ക് ഓട്ടോ റിക്ഷകള്‍ നല്‍കി. പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ ലയണ്‍സ് വൈസ് ഗവര്‍ണര്‍ ടൈറ്റസ് തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം എല്‍ എ മാരായ ഇ ചന്ദ്രശേഖരന്‍, എം രാജഗോപാലന്‍, ഗവര്‍ണര്‍ രവി ഗുപ്ത, ഏരിയ ലീഡര്‍ എവി വാമനകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. സിനിമാ താരം ടിനി ടോം സെലിബ്രിറ്റി അതിഥിയായി പങ്കെടുത്തു വൈസ് ഗവര്‍ണര്‍ പി സൂരജ്, സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ടി കെ രജീഷ്, മുന്‍ ഗവര്‍ണര്‍മാരായ കെ ശ്രീനിവാസ് ഷേണായ്, ഡോ ഒ വി സനല്‍ ഡിസ്ട്രിക്ട് സെക്രട്ടറി വി വേണുഗോപാലന്‍, കെ ഗോപി, വത്സല ഗോപിനാഥ്, ഷാജി ജോസഫ് എന്നിവര്‍ സംസാരിച്ചു. സീരിയല്‍ താരം സുമിത് രാഘവന്‍, കൈരളി പട്ടുറുമാല്‍ ഫെയിം ദിവ്യ, എന്നിവരും വിവിധ ക്ലബ്ബുകളില്‍ നിന്നുള്ള കലാകാരന്മാര്യം പരിപാടികള്‍ അവതരിപ്പിച്ചു.
പ്രൊഫഷണല്‍ രംഗത്തെ മികവിന് ഡോ കൃഷ്ണകുമാരി, ഡോ ശശി രേഖ, ഡോ ശശിധര്‍ റാവു, ഡോ മുഹമ്മദ് മുസ്തഫ എന്നിവരേയും ബിസിനസ് രംഗത്തെ മികവിന് ഡോ അജിതേഷ് ബ്രിന്ദു ജ്വല്ലറി ) സി പി ഫൈസല്‍ (ഇമ്മാനുവല്‍ സില്‍ക്‌സ് ) സി എം കുഞ്ഞബ്ദുള്ള (ടോയോട്ടോ ടൈല്‍സ് )മുഹമ്മദ് യാസില്‍ അല്‍താഫ് (ഗ്യാസ് കോ ) ജേക്കബ് സെബാസ്റ്റ്യന്‍ (ജെഎംജെ ആയുര്‍വേദ ) എന്നിവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി.
ലയണ്‍സ് പ്രസ്ഥാനത്തില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ കെ ശ്രീനിവാസ് ഷേണായി, ബി ആര്‍ ഷേണായ്, ശ്രീകണ്ഠന്‍ നായര്‍,.ഡോ ബല്‍റാം നമ്പ്യാര്‍, എച്ച് സുബ്രഹ്‌മണ്യ ഭട്ട്, എം കുഞ്ഞിരാമന്‍ നമ്പ്യാര്‍, ഡോ ശ്രീധര്‍ ഭട്ട്, എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Scroll to Top