സര്‍ക്കാര്‍ സേവനങ്ങളും അനുകൂല്യങ്ങളും പരിചയപ്പെടുത്തി
വൈവിധ്യ രണ്ടാംഘട്ട ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
മഞ്ചേശ്വരം : കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തും സമഗ്ര ശിക്ഷാ കേരളവും സംയുക്തമായി നടപ്പാക്കുന്ന വിദ്യാഭ്യാസ തനത് പദ്ധതിയായ വൈവിധ്യ രണ്ടാംഘട്ടം എന്ന പരിപാടിയുടെ ഭാഗമായി മഞ്ചേശ്വരം ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
സര്‍ക്കാര്‍ സേവനങ്ങളും അനുകൂല്യങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ജി.എല്‍.പി.എസ് വാമഞ്ചൂരില്‍ നടന്ന ക്ലാസ് ജില്ല പഞ്ചായത്ത് അംഗം ഹര്‍ഷാദ് വോര്‍ക്കടി ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് അംഗം വനിതാ കെ അധ്യക്ഷത വഹിച്ചു.
മഞ്ചേശ്വരം ഉപവിദ്യാഭ്യാസ ഓഫീസര്‍ ജോര്‍ജ് ക്രാസ്റ്റ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ ജി.എല്‍.പി.എസ് വാമഞ്ചൂര്‍ ഹെഡ്മിസ്ട്രസ് പാസ്‌ക്കന്‍ സില്‍വിയ ആഗ്‌നസ് മോന്തേരിയോ, പി.ടി.എ പ്രസിഡന്റ് താജുദീന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ട്രെയിനര്‍ സുമയ്യ സ്വാഗതം ആശംസിക്കുകയും സി.ആര്‍.സി.സി ശൈലജ വി നന്ദി അര്‍പ്പിക്കുകയും ചെയ്തു.
ശ്രീ വിജയകുമാര്‍ പി. (എച്ച്.എം, ജി.എസ്.ബി.എസ് കുമ്പള) സര്‍ക്കാര്‍ സേവനങ്ങളും വിവിധ സംരംഭങ്ങളും സംബന്ധിച്ച് വിശദമായ ക്ലാസ് നയിച്ചു. മുപ്പത്തിയഞ്ചോളം രക്ഷിതാക്കളും കുട്ടികളും ക്ലാസില്‍ പങ്കെടുത്തു.
ക്ലാസ് ഏറെ പ്രയോജനപ്രദവും സംശയനിവാരണത്തിന് അനുയോജ്യവുമായിരുന്നു എന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.




