Saturday, December 21, 2024
Home Kerala സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം; ചികിത്സയ്ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം

സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം; ചികിത്സയ്ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം

by KCN CHANNEL
0 comment

ന്യൂഡല്‍ഹി: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില ഗുരുതരമായി തുടരുന്നു. ഡല്‍ഹി എയിംസിലെ ഐസിയുവില്‍ തുടരുകയാണ് യെച്ചൂരി. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ പരിശോധിക്കുന്ന
ത്

ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീവ്ര പരിചരണവിഭാഗത്തില്‍ കൃത്രിമ ശ്വാസോച്ഛാസം നല്‍കി വരികയാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ മാസം 19-നാണ് യെച്ചൂരിയെ എയിംസില്‍ പ്രവേശിപ്പിച്ചത്.

You may also like

Leave a Comment