എക്‌സാം ആന്‍ഡ് കരിയര്‍ ഫോക്കസ്ഡ് മോട്ടിവേഷണല്‍ പ്രോഗ്രാം സംഘടിപ്പിച്ചു.

ആലംപാടി: ജി എച്ച് എസ് എസ് ആലംപാടിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ കാറ്റാടിത്തണലത്ത്, പ്രസ്തുത സ്‌ക്കൂളിലെ എസ് എസ് എല്‍ സി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി Cultivate Your Mind’Think Sharper, Decide Smarter’ എന്ന പേരില്‍ മോട്ടിവേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു.പ്രസിഡന്റ് ഖലീല്‍ ബഹ്‌റൈന്‍ അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ മാഹിന്‍ ആലംപാടി ഉദ്ഘാടനം ചെയ്തു.JCI നാഷണല്‍ ട്രെയിനറും മോട്ടിവേഷണല്‍ സ്പീക്കറുമായ പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ ക്ലാസ്സിന് നേതൃത്വം നല്‍കി.കബീര്‍ മിഅ്‌റാജ്, സെക്രട്ടറി റഹ്‌മാന്‍ കെ ആശംസ പ്രസംഗം നടത്തി.സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ഹക്കീം മാഷ് സ്വാഗതവും ലത്തീഫ് മൗലവി നന്ദിയും പറഞ്ഞു രാവിലെ എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്കും ഉച്ചകഴിഞ്ഞ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസുകള്‍ നടത്തി.രണ്ടാം സെഷനില്‍ പ്രിന്‍സിപ്പല്‍ റംല ടീച്ചര്‍, റിയാസ് പി. കേ സംസാരിച്ചു.സംസ്ഥാന ബധിര ക്രിക്കറ്റ് മത്സരത്തില്‍ കീരീടം ചൂടിയ കാസര്‍ഗോഡ് ടീം താരമായ റിയാസ് പികെ യുടെ മകള്‍ ഫാത്തിമ റിംഷ സുല്‍ത്താനയെ അഭിനന്ദിച്ചു.കാറ്റാടിത്താനലത്ത് അംഗങ്ങളായ ജമാല്‍ ഖാസി, അബു കെ എസ് എ, സി മുനീര്‍, ഹനീഫ് പടുപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Scroll to Top