സി ഒ എ പതിനഞ്ചാം കാസര്‍കോട് മേഖല സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ കാസര്‍കോട് മേഖല സമ്മേളനം കളനാട് മലബാര്‍ റെസിഡന്‍സിയില്‍ നടന്നു.കേരള വിഷന്‍ ന്യൂസ് എം ഡിയുമായ പ്രജീഷ് അച്ചാണ്ടി ഉദ്ഘാടനം ചെയ്തു.

ദേശീയപാത കുമ്പള ആരിക്കാടിയില്‍ നടപ്പിലാക്കിയ അന്യായമായ ടോള്‍ പിരിവ് അടിയന്തരമായി അവസാനിപ്പിക്കണമെന്ന് കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍(സിഒഎ) 15-ാമത് കാസര്‍കോട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. കളനാട് മലബാര്‍ റെസിഡന്‍സിയില്‍ നടന്ന സമ്മേളനം സിഒഎ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും കേരളാവിഷന്‍ ന്യൂസ് എംഡിയുമായ പ്രജീഷ് അച്ചാണ്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മേഖലാ പ്രസിഡന്റ് കെ.ദിവാകര അദ്ധ്യക്ഷത വഹിച്ചു. മേഖലാ കമ്മിറ്റി അംഗം ശ്രീകുമാര്‍ അനുശോചന പ്രമേയവും, മേഖലാ സെക്രട്ടറി പാര്‍ത്ഥസാരഥി മേഖലാ റിപ്പോര്‍ട്ടും, മേഖലാ ട്രഷറര്‍ ജി.ചിത്ര സാമ്പത്തിക റിപ്പോര്‍ട്ടും, പവന്‍രാജ് ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സിഒഎ ജില്ലാ സെക്രട്ടറി ഹരീഷ് പി നായര്‍ ജില്ലാ റിപ്പോര്‍ട്ടും, സിസിഎന്‍ ചെയര്‍മാന്‍ കെ.പ്രദീപ്കുമാര്‍ സിസിഎന്‍ റിപ്പോര്‍ട്ടും, സിസിഎന്‍ ടെക്‌നിക്കല്‍ അഡൈ്വസര്‍ അബ്ദുള്ള കുഞ്ഞി ടെക്‌നിക്കല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സിഒഎ ജില്ലാ പ്രസിഡന്റ് വി.വി മനോജ് കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.ലോഹിതാക്ഷന്‍, ഷുക്കൂര്‍ കോളിക്കര, സതീഷ് കെ പാക്കം, ജില്ലാ ട്രഷറര്‍ പി.വിനോദ്, സിസിഎന്‍ എംഡി ടി.വി മോഹനന്‍, കാഞ്ഞങ്ങാട് മേഖലാ സെക്രട്ടറി പി.പ്രകാശ്, നീലേശ്വരം മേഖലാ സെക്രട്ടറി സി.പി ബൈജുരാജ് എന്നിവര്‍ സംസാരിച്ചു. ഫൈന്‍ ടിവി സ്ഥാപകനും ജില്ലാ കമ്മിറ്റിയിലെ മുതിര്‍ന്ന അംഗവുമായ ഉസ്മാന്‍ പാണ്ട്യാല്‍, തിടമ്പ് നൃത്തത്തില്‍ ഗുരുപൂജ അവാര്‍ഡ് നേടിയ സംഘടനയിലെ അംഗം ഉപേന്ദ്ര അഗിത്തായ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുളള സമ്മാനങ്ങളും വിതരണം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.സുനില്‍കുമാര്‍ സ്വാഗതം പറഞ്ഞു.

കേരള സര്‍ക്കാരിന്റെ മലയാളം ഭാഷാ ബില്‍ പിന്‍വലിക്കുക, പാലക്കുന്ന്, ഉദുമ റെയില്‍വെ മേല്‍പ്പാലങ്ങളുടെ പണി എത്രയും വേഗം തുടങ്ങുക, കെ.എസ്.ഇ.ബി പോസ്റ്റ് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്ക് സൗജന്യമായി അനുവദിക്കുക,
കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുകയും പെന്‍ഷന്‍ നല്‍കുകയും ചെയ്യുക എന്നീ ആവശ്യങ്ങളും സമ്മേളനം പ്രമേയമായി അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി കെ.ദിവാകരയെ പ്രസിഡണ്ടായും പാര്‍ത്ഥസാരഥിയെ സെക്രട്ടറിയായും ജി.ചിത്രയെ ട്രഷററായും തിരഞ്ഞെടുത്തു.
വൈസ് പ്രസിഡണ്ടായി മുരളീധരനെയും, ജോയിന്റ് സെക്രട്ടറിയായി ലോകേഷിനെയും തിരഞ്ഞെടുത്തു

Scroll to Top