കാസര്‍ഗോഡ്:ജില്ലാ ക്വിസ് അസോസിയേഷന്റെയും,ഇ.എം.എസ് ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പനയാല്‍ ഇ. എം.എസ് ഗ്രന്ഥാലയം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന നൂറ്റി ഒന്നാമത് പ്രതിമാസ ജില്ലാ തല ക്വിസ് മത്സരം ക്വിസ് അസോസിയേഷന്‍ പ്രസിഡണ്ട് ടി.വി.വിജയന്റെ അധ്യക്ഷതയില്‍ പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭന ഉദ്ഘാടനം ചെയ്തു.ഇ.എം.എസ് സാംസ്‌കാരിക സമിതി സെക്രട്ടറി അരുണ്‍കുമാര്‍,ക്വിസ് അസോസിയേഷന്‍ സെക്രട്ടറി വി. തമ്പാന്‍,ധനേഷ് കുമാര്‍ പനയാല്‍,കെ. കെ.മോഹനന്‍,ഗ്രന്ഥാലയം പ്രസിഡണ്ട് രാകേഷ് പനയാല്‍,ക്വിസ് അസോസിയേഷന്‍ കോഡിനേറ്റര്‍ വിജിത്ത് ബങ്കളം എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഭാഗങ്ങള്‍ക്കായി നടന്ന മത്സരം കുഞ്ഞികൃഷ്ണന്‍ മാടായി നിയന്ത്രിച്ചു. മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണം ഇ.എം.എസ് സാംസ്‌കാരിക സമിതി രക്ഷാധികാരി അജയകുമാര്‍ പനയാല്‍ നിര്‍വ്വഹിച്ചു
ജില്ലാ തല ക്വിസ് മത്സരം @101പനയാലില്‍ സംഘടിപ്പിച്ചു.




