കാസര്‍ഗോഡ്: കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ കീഴില്‍ കുണിയ ഹൈ ടെക് സ്‌പോര്‍ട്‌സ് സിറ്റി ലോഞ്ച് ചെയ്തു. എംഎല്‍എമാരായ സി.എച്ച്. കുഞ്ഞ മ്പു, ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. എംഎല്‍ എമാരായ എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്‌റഫ് എന്നിവര്‍ ചേര്‍ന്ന് പ്രോജ ക്റ്റ് ഡിസൈന്‍ പ്രകാശനം ചെയ്തു.
പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചാ യത്തംഗം ടി.വി. രാധിക, ബ്ലോക്ക് പഞ്ചായത്തംഗം പി.എച്ച്. മുഹമ്മദ് ഹനീഫ, ഒളി മ്പിക് അസോസിയേഷന്‍ സെക്രട്ടറി എം. അച്യുതന്‍, ചിത്ര ചന്ദ്രമോഹന്‍, പള്ളം നാരായണന്‍, പ്രതീഷ് മീത്തല്‍, സന്തോഷ്, ലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.
പദ്ധതി പ്രകാരം 25 ഏക്കറില്‍ ഒരുങ്ങുന്ന കുണിയ ഹൈടെക് സ്‌പോര്‍ട്സ് സിറ്റി യില്‍ വിവിധ കായിക ഇനങ്ങള്‍ക്കായി 17 സ്റ്റേഡിയങ്ങള്‍ ഒരുക്കും.
ഇതില്‍ അത്‌ലറ്റിക് ട്രാക്കോടുകൂടിയ പ്രഫഷണല്‍ ഔട്ട്‌ഡോര്‍ സ്റ്റേഡിയം, അത്യാ ധുനിക ഇന്‍ഡോര്‍ അക്വാറ്റിക്സ് സെന്റര്‍, പ്രീമിയം ടെന്നീസ്, ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടുകള്‍ എന്നിവയ്‌ക്കൊപ്പം മറ്റ് ആധുനിക പരിശീലനസൗകര്യങ്ങളും ഉള്‍പ്പെ




