ബി കെ മുഹമ്മദ് മാസ്റ്റര്‍ ലൈബ്രറിയില്‍ അക്ഷര കരോള്‍ സംഘടിപ്പിച്ചു .

ബി കെ മുഹമ്മദ് മാസ്റ്റര്‍ ലൈബ്രറിയില്‍ അക്ഷര കരോള്‍ സംഘടിപ്പിച്ചു .
രാജ്യത്തിന്റെ എഴുപത്തിയാഴം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അംഗഡിമുഗര്‍ ബി കെ മുഹമ്മദ് മാസ്റ്റര്‍ ലൈബ്രറിയില്‍ അക്ഷരകാരോള്‍ സംഘടിപ്പിച്ചു.
വിജ്ഞാന വികാസം തുടരട്ടെ സോദരത്വം പുലരട്ടെ എന്ന പ്രഖ്യാപനത്തോടെ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആഹ്വാനപ്രകാരമാണ് അക്ഷര കരോള്‍ സംഘടിപപിച്ചത് .മലയാള അക്ഷരങ്ങളുടെ കട്ടൗട്ടുകളും വിവിധ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ ചിത്രങ്ങളോടുംകൂടി വാദ്യമേളത്തോടെ നടന്ന അക്ഷര കരോള്‍ കെ എസ് ഇ ബി സീതാംഗോളി സബ് എഞ്ചിനിയര്‍ സന്തോഷ് എം വി ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് ബി എം സയീദ് അധ്യക്ഷത വയിച്ചു .
എം അനിത,ബി എം ഹമീദ്,ബഷീര്‍ കൊട്ടുടല്‍,കെ എസ് അസീസ് കൊട്ടുടല്‍,പ്രേമ എസ് റായി,പി ബി മുഹമ്മദ് കെ എസ് അഷ്‌റഫ് കൊട്ടുടല്‍ കെ എ അന്‍സാര്‍ സംസാരിച്ചു.

Scroll to Top