Saturday, December 21, 2024
Home Kerala കുവൈറ്റില്‍ കപ്പല്‍ മറിഞ്ഞ് അപകടം; കാണാതായവരില്‍ കണ്ണൂര്‍ സ്വദേശിയും, അമല്‍ ജോലിയില്‍ പ്രവേശിച്ചത് 8 മാസം മുമ്പ്

കുവൈറ്റില്‍ കപ്പല്‍ മറിഞ്ഞ് അപകടം; കാണാതായവരില്‍ കണ്ണൂര്‍ സ്വദേശിയും, അമല്‍ ജോലിയില്‍ പ്രവേശിച്ചത് 8 മാസം മുമ്പ്

by KCN CHANNEL
0 comment

കരാര്‍ പൂര്‍ത്തിയാക്കി അടുത്തമാസം മടങ്ങാനിരിക്കെയാണ് അപകടം. എങ്ങനെയാണ് കപ്പല്‍ മറിഞ്ഞത് എന്നത് വ്യക്തമായിട്ടില്ല.

കുവൈറ്റില്‍ കപ്പല്‍ മറിഞ്ഞ് അപകടം; കാണാതായവരില്‍ കണ്ണൂര്‍ സ്വദേശിയും, അമല്‍ ജോലിയില്‍ പ്രവേശിച്ചത് 8 മാസം മുമ്പ്
കരാര്‍ പൂര്‍ത്തിയാക്കി അടുത്തമാസം മടങ്ങാനിരിക്കെയാണ് അപകടം. എങ്ങനെയാണ് കപ്പല്‍ മറിഞ്ഞത് എന്നത് വ്യക്തമായിട്ടില്ല.

കണ്ണൂര്‍: കുവൈറ്റ് സമുദ്രാതിര്‍ത്തിയില്‍ കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായവരില്‍ മലയാളിയും. കണ്ണൂര്‍ ആലക്കോട് സ്വദേശി അമലിനെയാണ് ഒരാഴ്ച മുമ്പുണ്ടായ അപകടത്തില്‍ കാണാതായത്. ഇറാനിയന്‍ കപ്പലായ അറബക്തറില്‍ ജീവനക്കാരനായിരുന്നു അമല്‍. ആറ് മൃതദേഹങ്ങള്‍ ഇറാന്‍ കുവൈറ്റ് സേനകളുടെ സംയുക്ത തെരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്.

ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ഡിഎന്‍എ പരിശോധനയ്ക്കായി അമലിന്റെ പിതാവിന്റെ സാമ്പിള്‍ കുവൈറ്റിലെ ഇന്ത്യന്‍ എംബസിക്ക് അയച്ചു. എട്ട് മാസം മുമ്പാണ് അമല്‍ ഇറാനിയന്‍ കപ്പലില്‍ ജോലിയില്‍ പ്രവേശിപ്പിച്ചത്. കരാര്‍ പൂര്‍ത്തിയാക്കി അടുത്തമാസം മടങ്ങാനിരിക്കെയാണ് അപകടം. എങ്ങനെയാണ് കപ്പല്‍ മറിഞ്ഞത് എന്നത് വ്യക്തമായിട്ടില്ല.

You may also like

Leave a Comment