ദുലീപ് ട്രോഫിയിലെ രണ്ടാം മത്സരങ്ങള്‍ക്ക് നാളെ അനന്തപൂരില്‍ തുടക്കമാവും. ഇന്ത്യ എ – ഇന്ത്യ ഡി, ഇന്ത്യ ബി – ഇന്ത്യ സി മത്സരങ്ങളാണ് നടക്കുക. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ടീമുകളില്‍ വ്യാപക മാറ്റങ്ങളുണ്ടായിരുന്നു. മലയാളി താരം സഞ്ജു സാംസണ് ഡി ടീമില്‍ നിര്‍ത്തിയിരുന്നു. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീം നാളെ മായങ്ക് അഗര്‍വാള്‍ നയിക്കുന്ന എ ടീമിനെയാണ് നേരിടുക. സഞ്ജുവിന് കളിക്കാനുള്ള അവസരം ലഭിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്ന്.
ഇഷാന്‍ കിഷന് പകരം ടീമിലെത്തിയ സഞ്ജു സാംസണ് ആദ്യ മത്സരത്തില്‍ അവസരം ലഭിച്ചിരുന്നില്ല. കെ എസ് ഭരതായിരുന്നു വിക്കറ്റ് കീപ്പര്‍. എന്നാല്‍ രണ്ട് ഇന്നിംഗ്സിലും താരത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ആദ്യ ഇന്നിംഗ്സില്‍ 13 റണ്‍സിന് പുറത്തായ ഭരത് രണ്ടാം ഇന്നിംഗ്സില്‍ 16 റണ്‍സെടുത്തും മടങ്ങി. അതുകൊണ്ടുതന്നെ ടീമില്‍ മാറ്റത്തിന് സാധ്യതയുണ്ട്. ഭരതിന് പകരം സഞ്ജുവിനെ കളിപ്പിക്കാനുള്ള സാധ്യതയേറെയാണ്. സഞ്ജുവിന് ഫോമിലെത്താന്‍ സാധിച്ചാല്‍ ടെസ്റ്റ് ടീമിലും ഒരു കൈ നോക്കാം.