Saturday, December 21, 2024
Home Kerala 29-ാം ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു;

29-ാം ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു;

by KCN CHANNEL
0 comment

അവാര്‍ഡുകള്‍ വാരിക്കൂട്ടി ഫെമിനിച്ചി ഫാത്തിമയും സംവിധായകനും
മികച്ച നവാഗത സംവിധായികക്കുള്ള കെആര്‍ മോഹനന്‍ പുരസ്‌കാരം ഇന്ദുലക്ഷ്മിക്ക്(ചിത്രം – അപ്പുറം) ലഭിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ് പാക്ക് പുരസ്‌കാരം ഫെമിനിച്ചി ഫാത്തിമ (സംവിധായകന്‍-ഫാസില്‍ മുഹമ്മദ്)ലഭിച്ചു.

തിരുവനന്തപുരം: 29-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് സമാപനം. ഫെമിനിച്ചി ഫാത്തിമയും സംവിധായകന്‍ ഫാസില്‍ മുഹമ്മദും അവാര്‍ഡുകള്‍ വാരിക്കൂട്ടി. മികച്ച നവാഗത സംവിധായികക്കുള്ള കെആര്‍ മോഹനന്‍ പുരസ്‌കാരം ഇന്ദുലക്ഷ്മിക്ക്(ചിത്രം – അപ്പുറം) ലഭിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ് പാക്ക് പുരസ്‌കാരം ഫെമിനിച്ചി ഫാത്തിമ (സംവിധായകന്‍-ഫാസില്‍ മുഹമ്മദ്)ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.

മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ് പാക്ക് പുരസ്‌കാരം മി മറിയം ദി ചില്‍ഡ്രന്‍ ആന്റ് അദേഴ്‌സ്( Me, Maryam, the Children and 26 Others) എന്ന ചിത്രത്തിനും, ഫിപ്രസി പുരസ്‌കാരങ്ങളില്‍ മികച്ച മലയാള നവാഗത ചിത്രം വിക്ടോറിയക്കും, മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഫെമിനിച്ചി ഫാത്തിമയ്ക്കും ലഭിച്ചു. മികച്ച പ്രകടനത്തിനുള്ള പരാമര്‍ശം 2 പേര്‍ക്ക് ലഭിച്ചു. അപ്പുറം സിനിമയിലെ അഭിനയത്തിന് അനഘയ്ക്കും ചിന്മയ സിദ്ധിക്കും (റിഥം ഓഫ് ദമാം) ലഭിച്ചു.

You may also like

Leave a Comment