ജി.എച്ച്.എസ്.എസ്. കാസര്‍കോട് ഓള്‍ഡ് സ്റ്റുഡന്റ്സ് മീറ്റ് സമാപിച്ചു

കാസര്‍കോട് : കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നൂറ്റാണ്ടിന്റെ നൊസ്റ്റാള്‍ജിയ 2.0 സമാപിച്ചു. ആറ് ദിവസം നീണ്ടു നിന്ന പരിപാടിയില്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്, ഫുട്ബോള്‍, ബാഡ്മിന്റണ്‍, ചെസ്സ്, കാരംസ്, ക്വിസ്സ് മത്സരങ്ങളും, കലാപരിപാടികളും സംഘടിപ്പിച്ചു.

സമാപന സമ്മേളനം നഗരസഭാ ചെയര്‍പേഴ്സണ്‍ ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം വൈസ് ചെയര്‍മാന്‍ കെ.എം ഹനീഫ് നിര്‍വ്വഹിച്ചു.
ഒ.എസ്.എ വര്‍ക്കിങ്ങ് പ്രസിഡണ്ട് കെ.ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് നൗഷാദ് സിറ്റിഗോള്‍ഡ്, എ.എസ് മുഹമ്മദ് കുഞ്ഞി, മഹമൂദ് വട്ടയക്കാട്, കെ.ബാലകൃഷ്ണന്‍, വിജയചന്ദ്രന്‍, ശ്രീജ സുനില്‍, ഷുക്കൂര്‍ തങ്ങള്‍ പ്രസംഗിച്ചു. ഹാരിസ് പൂരണം നന്ദി പറഞ്ഞു.

മുഹമ്മദ് പള്ളിക്കാല്‍, മമ്മു ഫുജൈറ, സത്താര്‍ ബദരിയ്യ, മുനീര്‍ സക്കൂറ, ഹാഷിര്‍ ജൂബിലി, മുഹമ്മദ് മുബാറക്, റഫ ഇല്ല്യാസ്, ഖാലിദ് മഞ്ചത്തടുക്ക, ആയിഷ എന്നിവര്‍ കലാ കായിക പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Scroll to Top