രാവിലെ വെറും വയറ്റില്‍ ആദ്യം കഴിക്കുന്നത് പഴമാണോ? ഇതറിഞ്ഞിരിക്കാം

രാവിലെ വെറും വയറ്റില്‍ ആദ്യം കഴിക്കുന്നത് പഴമാണോ? ഇതറിഞ്ഞിരിക്കാം

ആരോഗ്യവും ഊര്‍ജവും പ്രധാനം ചെയ്യുന്ന പോഷക ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് പഴം. പൊട്ടാസിയം, വിറ്റമിന്‍ ബി6, മഗ്‌നീഷ്യം എന്നിവയുടെ പവര്‍ഹൗസായ പഴം, ദിവസേന കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതുമാണ്. എന്നാല്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വെറുംവയറ്റില്‍ പഴം കഴിക്കാമോ?

രാവിലെ എഴുന്നേറ്റതിന് പിന്നാലെ നിങ്ങളുടെ ശരീരം ഒരു ദിവസം ആരംഭിക്കുകയാണ്. തിരക്കുകളിലേക്ക് പോകുന്നതിന് മുമ്പ് രാവിലെ എന്ത് കഴിക്കും എന്നതിനെ കുറിച്ച് ചിന്തിക്കണം.

വെറുവയറ്റില്‍ എന്ത് കഴിക്കുന്നു എന്നത് നമ്മുടെ ഊര്‍ജം, മെറ്റബോളിസം, മുഴുവന്‍ ആരോഗ്യം എന്നിവയെ സ്വാധീനിക്കും. രാത്രി മുഴുവന്‍ ഉപവസിച്ച ശേഷം രാവിലെയാകുമ്പോള്‍ നിങ്ങളുടെ ശരീരത്തിന് പോഷകങ്ങള്‍ ആവശ്യമാണ്. നിങ്ങളുടെ ശരീരത്തില്‍ ഊര്‍ജം നിറയ്ക്കണം, വെള്ളവും ആവശ്യമാണ്. പ്രഭാത ഭക്ഷണം നിങ്ങളുടെ വിശപ്പ് മാറ്റുക മാത്രമല്ല, നിങ്ങളുടെ ശരീരത്തിന് ആവശ്യത്തിന് പോഷകങ്ങളും നല്‍കുകയാണ്. ഇത് മെറ്റബോളിസം, ശ്രദ്ധ, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയെ എല്ലാം സ്വാധീനിക്കും.

ന്യൂട്രീഷ്യണിസ്റ്റുകള്‍ പറയുന്നത് വെറും വയറ്റില്‍ പഴം കഴിക്കുന്നത് പെട്ടെന്ന് എനര്‍ജി ബൂസ്റ്റ് ചെയ്യുമെന്നാണ്. രക്തസമ്മര്‍ദത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന ഈ ഫലം, ഹൃദയത്തിന്റെ ആരോഗ്യത്തിനും മികച്ചതാണെന്നാണ് അവരുടെ പക്ഷം. എന്നാല്‍ വെറും വയറ്റില്‍ പഴം കഴിക്കുന്നത് മൂലമുള്ള പ്രശ്നങ്ങളും മനസിലാക്കണം. കാരണം പഴം എല്ലാവരുടെയും ദഹനവ്യവസ്ഥയ്ക്ക് അനുയോജ്യമായിരിക്കില്ല എന്നത് തന്നെയാണ്.

ഫൈബര്‍ സമ്പുഷ്ടമായ പഴം, ദഹനത്തിന് മികച്ചതാണ്. ഇത് വയര്‍ വൃത്തിയാകാനും സഹായിക്കും. പഴത്തിലുള്ള പ്രകൃതിദത്തമായ എന്‍സൈമുകള്‍ ഭക്ഷണത്തെ വിഘടിപ്പിക്കുകയും ദഹനം എളുപ്പമാക്കുകയും ചെയ്യും. വെറും വയറ്റില്‍ കഴിച്ചാല്‍ പഴത്തില്‍ അടങ്ങിയിട്ടുള്ള ചില പ്രത്യേക ആസിഡുകള്‍ ഇരുമ്പ് ആഗീരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ കുറയ്ക്കും. നിലവില്‍ നിങ്ങളുടെ ശരീരത്തില്‍ ഇരുമ്പിന്റെ അളവ് കുറവാണെങ്കില്‍ മറ്റ് ഭക്ഷണമൊന്നുമില്ലാതെ നേരിട്ട് പഴം കഴിച്ചാല്‍ ഇരുമ്പ് ആഗീരണം ചെയ്യാന്‍ ശരീരം നന്നേ ബുദ്ധിമുട്ടും. ഇതോടെ ശരീരത്തിന്റെ ഊര്‍ജ നിലയെയും പ്രതിരോധത്തെയും ഇത് ബാധിക്കും.

കലോറി കുറവാണെങ്കിലും പഴം കഴിച്ചു കഴിഞ്ഞാല്‍ കുറച്ച് സമയത്തിനുള്ളില്‍ തന്നെ നിങ്ങള്‍ക്ക് വീണ്ടും വിശപ്പ് അനുഭവപ്പെടാം. ഇത് അമിതമായി ഭക്ഷണം കഴിക്കാന്‍ ഇടയാക്കും. പഴത്തിനൊപ്പം, പ്രോട്ടീന്‍, കോംപ്ലക്സ് കാര്‍ബോ ഹൈഡ്രേറ്റ് ഉത്പന്നങ്ങള്‍ എന്നിവയും ചേര്‍ത്ത് കഴിച്ചില്ലെങ്കില്‍ വീണ്ടും മറ്റെന്തെങ്കിലും കഴിക്കാനുള്ള വിശപ്പ് ഉണ്ടാവുകയും ഇത് അമിതവണ്ണത്തിന് ഇടയാക്കുകയും ചെയ്യും. വെറുംവയറ്റില്‍ കഴിച്ചാല്‍ ഫൈബര്‍ അടങ്ങിയ പഴം വയറ്റില്‍ ഗ്യാസ് പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കും.

Scroll to Top