മൂത്രം പിടിച്ചുവയ്ക്കരുത്, മൂത്രമൊഴിക്കാനുള്ള സിഗ്‌നല്‍ നല്‍കാന്‍ തലച്ചോര്‍ ‘മറന്നു’പോകും

മൂത്രം പിടിച്ചുവയ്ക്കരുത്, മൂത്രമൊഴിക്കാനുള്ള സിഗ്‌നല്‍ നല്‍കാന്‍ തലച്ചോര്‍ ‘മറന്നു’പോകും

മൂത്രമൊഴിക്കാതെ പിടിച്ചുവയ്ക്കുന്ന ശീലമുള്ളവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. മടി അല്ലെങ്കില്‍ വൃത്തിയുള്ള റെസ്റ്റ്റൂം ലഭ്യതക്കുറവ്, ജോലിത്തിരക്ക് എന്നിവയൊക്കെ കാരണം മൂത്രമൊഴിക്കാതെ പിടിച്ചുവയ്ക്കുന്ന രീതി പലരും സ്വീകരിക്കാറുണ്ട്. ഈ ശീലം മൂത്രസഞ്ചിയെ ബാധിക്കും, അതേസമയം തന്നെ തലച്ചോറിനെ സ്വാധീനിക്കുകയും ചെയ്യും.

ഏറെനേരം മൂത്രംപിടിച്ചു വയ്ക്കുന്നത് മൂത്രസഞ്ചി വലിഞ്ഞ് വികസിച്ച് നില്‍ക്കുന്നതിന് കാരണമാകും. ഇതോടെ മൂത്രം പൂര്‍ണമായും ശരീരത്തില്‍ നിന്നും പുറത്ത് പോകാതെയാകും. ഇത് അവസാനം ചെന്നെത്തുന്നത് അണുബാധയിലാകും. വല്ലപ്പോഴും മൂത്രം പിടിച്ചുവയ്ക്കുന്ന കാര്യമല്ല പറയുന്നത്. ഇതൊരു ശീലമാക്കുന്നതാണ് പ്രശ്നം.

ഒരു ദിവസം മൂന്നോ നാലോ തവണ മൂത്രമൊഴിക്കണം. അതും മുഴുവനായി ഒഴിച്ചുകളയണമെന്ന് മനസിലാക്കണം. മൂത്രശങ്ക ഉണ്ടായാല്‍ പിന്നെ പിടിച്ചുവയ്ക്കാന്‍ നില്‍ക്കരുത്. രാവിലെ ഉറക്കമെഴുന്നേറ്റ് കഴിഞ്ഞാല്‍ ഓരോ മൂന്ന് – നാല് മണിക്കൂറില്‍ മൂത്രമൊഴിക്കണമെന്നാണ് ന്യൂറോ യൂറോളജിസ്റ്റും പെല്‍വിക്ക് റീകണ്സ്ട്രക്ഷന്‍ സ്പെഷ്യലിസ്റ്റുമായ Giulia Ippolito പറയുന്നത്. നിങ്ങള്‍ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. മൂത്രസഞ്ചിയുടെ പ്രവര്‍ത്തനത്തെ വിലയിരുത്തുമ്പോള്‍, മൂന്ന് വ്യത്യസ്ത തലത്തിലുള്ള സെന്‍സേഷനുകളുണ്ടെന്നാണ് അവര്‍ പറയുന്നത്. ആദ്യത്തേത്ത് ടോയിലറ്റില്‍ ഇരുന്ന് നിങ്ങള്‍ക്ക് മൂത്രമൊഴിക്കാന്‍ കഴിയുന്ന സെന്‍സേഷന്‍ ആകും. ഇതിനെ ഫസ്റ്റ് ഡിസയര്‍ എന്ന് വിളിക്കാം.

മൂത്രസഞ്ചിയില്‍ 200മില്ലിലിറ്റര്‍ ആകുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. അടുത്തത് ശക്തമായ ആവശ്യമാകും. ഒരു ടോയ്ലറ്റില്‍ പോകേണ്ടത് അത്യാവശ്യമായ ഘട്ടമാകും. എന്നാലും സഹിച്ചുനില്‍ക്കാനും കഴിയും. എന്നാല്‍ മൂന്നാത്തേത് ഇനി തടഞ്ഞുനിര്‍ത്താന്‍ കഴിയില്ല എന്ന അവസ്ഥയാകും. ദിവസേന നിങ്ങള്‍ ഇങ്ങനെ മൂത്രം പിടിച്ചുവച്ചാല്‍ തലച്ചോറ് പല പ്രധാന അടയാളങ്ങളും നല്‍കുന്നത് ഒഴിവാക്കാന്‍ തുടങ്ങും.

മൂത്രം പിടിച്ചുവയ്ക്കുന്നതോടെ തലച്ചോറും മൂത്രസഞ്ചിയും തമ്മിലുള്ള ആശയവിനിമയം തന്നെ മുഴുവനായി മാറിപ്പോകും.

Scroll to Top