Home Kasaragod സസ്‌നേഹം സഹപാഠിക്ക് മൊഗ്രാല്‍ സ്‌കൂള്‍ മാതൃകമന്ത്രി വി അബ്ദുറഹിമാന്‍ വീട് കൈമാറി

സസ്‌നേഹം സഹപാഠിക്ക് മൊഗ്രാല്‍ സ്‌കൂള്‍ മാതൃകമന്ത്രി വി അബ്ദുറഹിമാന്‍ വീട് കൈമാറി

by KCN CHANNEL
0 comment

സസ്‌നേഹം സഹപാഠിക്ക് എന്ന പേരില്‍ മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഒരു കുടുംബത്തിലെ സഹപാഠിക്ക് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ വീടിന്റെ കൈമാറ്റ ചടങ്ങ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു എ കെ എം അഷറഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു 2023 24 അധ്യയന വര്‍ഷത്തില്‍ ആരംഭിച്ചതാണ് സസ്‌നേഹം സഹപാഠിക്ക്. സഹപാഠിയ്ക്ക് വീട് ഒരുക്കാനുള്ള തീരുമാനം വന്നതോടെ മധുര പലഹാരം ഒഴിവാക്കി വിദ്യാര്‍ത്ഥികള്‍ ആ തുക ക്ലാസ് അധ്യാപകരെ ഏല്‍പ്പിക്കുമായിരുന്നു ഇങ്ങനെ തുക സമാഹരിച്ചതോടെ രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും പിടിഎയും കൂടി വിദ്യാര്‍ത്ഥികളെ സഹായിച്ചതോടെ വീട് നിര്‍മാണം വേഗത്തിലായി

You may also like

Leave a Comment