മൊഗ്രാല്‍ കടപ്പുറത്തെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമാവുന്നു: ട്രാന്‍സ്‌ഫോര്‍മറിന്റെ ശേഷി കൂട്ടാന്‍ നടപടി തുടങ്ങി

.

പെര്‍വാഡ്. മൊഗ്രാല്‍ നാങ്കി കടപ്പുറം പ്രദേശത്തെ രൂക്ഷമായ വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ കെഎസ്ഇബി അധി കൃതര്‍ നടപടി തുടങ്ങി.പെറുവാട് കടപ്പുറത്ത് സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്‌ഫോര്‍മറിന്റെ ശേഷി വര്‍ദ്ധിപ്പിച്ചാണ് വോള്‍ട്ടേജ് ക്ഷാമ ത്തിന് പരിഹാരം കാണാന്‍ ശ്രമം ആരംഭിച്ചിട്ടുള്ളത്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വോള്‍ട്ടേജ് ക്ഷാമം മൂലം നാങ്കി കടപ്പുറം പ്രദേശവാസികള്‍ ഇരുട്ടിലായിരുന്നു. കുടിവെള്ള മോട്ടോറുകള്‍ പ്രവര്‍ത്തിക്കാനാകാതെയും,ഫാനുകള്‍ ചലിപ്പിക്കാനാകാതെയും,മിന്നാമിനുങ്ങു പോലെ പ്രവര്‍ത്തിക്കുന്ന വിളക്കുകളുമായി ദുരിതത്തിലാ യിരുന്നു പ്രദേശവാസികള്‍. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രദേശവാസികളും മുന്‍ പഞ്ചായത്ത് അംഗം കൗലത്ത് ബീവിയും,നിലവിലെ അംഗം ആയിഷാ- അബ്ദുല്‍ റിയാസും നിരന്തരമായി കെഎസ്ഇബി അധികൃതരില്‍ ഇടപെടല്‍ നടത്തുകയും, നിവേദനം നല്‍കുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷമാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.

നാങ്കി കടപ്പുറത്തെ സ്വകാര്യ മേഖലയിലെ റിസോര്‍ട്ടുകളും, ചെമ്മീന്‍ വളര്‍ത്തല്‍ കൃഷിയുമൊക്കെ വന്നതോടുകൂടിയാണ് വൈദ്യുതിക്ഷാമത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. വൈദ്യുതി ക്ഷാമത്തിന് നാങ്കി കടപ്പുറത്ത് പുതുതായി ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുകയോ,പെര്‍വാഡ് കടപ്പുറത്തുള്ള ട്രാന്‍സ്‌ഫോര്‍മറിന്റെ ശേഷി വര്‍ദ്ധിപ്പിക്കുകയോ ചെയ്യണമെന്നായിരുന്നു പ്രദേശവാസികളുടെ ആവശ്യം.

ഉപഭോക്താക്കളുടെ വര്‍ദ്ധനവിനനുസരി ച്ച് ട്രാന്‍സ്‌ഫോര്‍മറകളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നില്ലെ ന്ന ആക്ഷേപവും ഉപഭോക്താക്കള്‍ക്കു ണ്ടായിരുന്നു. വൈകിയാണെങ്കിലും നിലവിലെ ട്രാന്‍സ്‌ഫോര്‍മറിന്റെ ശേഷികൂട്ടി സ്ഥാപിച്ചത് പ്രദേശവാസികള്‍ക്ക് താല്‍ക്കാലികാ ശ്വാസമായിട്ടുണ്ട്.

Scroll to Top