മാലിന്യ മുക്ത നാട് എന്ന ലക്ഷ്യത്തോടെ ”ക്ലീന്‍ മൈ മൊഗ്രാല്‍” പദ്ധതിയുമായി മൊഗ്രാല്‍ യൂത്ത് കോണ്‍ഗ്രസ്.

മൊഗ്രാല്‍.’ക്ലീന്‍ മൈ മൊഗ്രാല്‍” എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് മൊഗ്രാല്‍ മേഖലാ കമ്മിറ്റി ഇറങ്ങിയതോടെ മൊഗ്രാല്‍ ടൗണും, പരിസരവും ക്ലീന്‍. കഴിഞ്ഞദിവസം സന്ധ്യയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങിയത്.

ശുചീകരണ യജ്ഞം നാസര്‍ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മൊഗ്രാല്‍ മേഖലാ കമ്മിറ്റി പ്രസിഡണ്ട് ആഷിഖ് അസീസ്, ജനറല്‍ സെക്രട്ടറി സത്താര്‍ കെ കെ, ട്രഷറര്‍ ഉമ്മര്‍ റണ്‍വേ,അറഫത്, നൗഫല്‍,സദുറുദ്ദീന്‍, അഷ്ഫാദ് വി വി, തന്‍സീഫ്, ആഷി റാഹത്ത്,റസീന്‍, സജ്ജാദ് എ എം, ജംഷീദ്,നിഹാല്‍, അദ്‌ലീസ് മൊഗ്രാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഫോട്ടോ:ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് മൊഗ്രാല്‍ മേഖലാ കമ്മിറ്റി മൊഗ്രാല്‍ ടൗണില്‍ നടത്തിയ ശുചീകരണം.

Scroll to Top