സിഒഎകാസര്‍ഗോഡ് ജില്ലാ സമ്മേളനം;പോസ്റ്റര്‍ പ്രകാശനം അംബികാസുതന്‍ മാങ്ങാട് നിര്‍വഹിച്ചു

സിഒഎ ജില്ലാ പ്രസിഡണ്ട് വി.വി മനോജ് കുമാറിന് നല്‍കി പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട് : കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ (സിഒഎ) 15-ാമത് കാസര്‍ഗോഡ് ജില്ലാ സമ്മേളനം 2026 ഫെബ്രുവരി 15, 16 തീയ്യതികളില്‍ കാസര്‍കോട് നടക്കും. ഇതിന്റെ പ്രചരണാര്‍ത്ഥം തയ്യാറാക്കിയ പോസ്റ്റര്‍ സാഹിത്യകാരന്‍ ഡോ:അംബികാസുതന്‍ മാങ്ങാട് സിഒഎ ജില്ലാ പ്രസിഡണ്ട് വി.വി മനോജ് കുമാറിന് നല്‍കി പ്രകാശനം ചെയ്തു. അംബികാസുതന്‍ മാങ്ങാടിന്റെ കാഞ്ഞങ്ങാട് സൗത്തിലെ വസതിയില്‍ നടന്ന ചടങ്ങില്‍ സിഒഎ സംസ്ഥാന സമിതി അംഗങ്ങളായ ഷുക്കൂര്‍ കോളിക്കര, എം.ലോഹിതാക്ഷന്‍, സതീഷ് കെ പാക്കം, സിസിഎന്‍ ചെയര്‍മാന്‍ കെ.പ്രദീപ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു

Scroll to Top